കോന്നി : നിയോജക മണ്ഡലത്തിൽ 10.20 കോടി രൂപ മുതൽ മുടക്കി അധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കോന്നി -ചന്ദനപ്പള്ളി റോഡ്, ഏഴു കോടി രൂപ ചിലവിൽ അധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച പുങ്കാവ്- പത്തനംതിട്ട റോഡ്കളുടെ ഉദ്ഘാടനവും 7 കോടി രൂപ മുതൽ മുടക്കി ആധുനിക രീതിയിൽ നിർമ്മിക്കുന്ന ചള്ളംവേലിപടി- പ്രമാടം ക്ഷേത്രം- ഇരപ്പുകുഴി റോഡിൻ്റ നിർമ്മാണ ഉദ്ഘാടനവും വ്യാഴാഴ്ച്ച രാവിലെ 10ന് പൂങ്കാവ് മാര്ക്കറ്റ് ജംഗ്ഷനിൽ വെച്ച് പൊതുമരാമത്ത് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ് നിർവഹിക്കുമെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.
കോന്നി പ്രമാടം വള്ളിക്കോട് പഞ്ചായത്തുകളിലൂടെ 12.200 കിലോമീറ്റർ മീറ്റർ ദൂരത്തിൽ കടന്നു പോകുന്ന കോന്നി ചന്ദനപ്പള്ളി റോഡ് ബി എം ബി സി സാങ്കേതിക വിദ്യയിൽ നിർമാണം പൂർത്തീകരിച്ചത്. 5 കിലോമീറ്റർ ദൂരത്തിലാണ് പൂങ്കാവ് പത്തനംതിട്ട റോഡ് ബി എം ബി സി സാങ്കേതിക വിദ്യയിൽ നിർമാണം പൂർത്തീകരിച്ചത്. 5.5 മീറ്റർ വീതിയിലാണ് റോഡുകൾ നിർമിച്ചത്. പൂങ്കാവിൽ നിന്നും ജില്ലാ ആസ്ഥാനത്തേക്കുള്ള പ്രധാന റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയായിരുന്നു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ സംസ്‌ഥാന ബജറ്റിൽ ഉൾപ്പെടുത്തി തുക അനുവദിച്ചാണ് റോഡിന്റെ നിർമാണം നടത്തിയത്.
വള്ളിക്കോട് പ്രമാടം പഞ്ചായത്തുകളിലൂടെ 4.65 കിലോമീറ്റർ ദൂരത്തിൽ കടന്നു പോകുന്ന ചള്ളംവേലിപടി- പ്രമാടം ക്ഷേത്രം- ഇരപ്പുകുഴി റോഡ്
5.5 മീറ്റർ വീതിയിൽ ബി എം ബി സി സാങ്കേതിക വിദ്യയിലാണ് നിർമ്മിക്കുന്നത്.
ആവശ്യമായ ഇടങ്ങളിൽ കലുങ്കുകളും ഓടയും ഐറിഷ് ഓടയും നിർമ്മിക്കും.
റോഡ് സുരക്ഷ പ്രവർത്തികളും ഏറ്റെടുത്തിട്ടുണ്ട്. റോഡിന്റെ നിർമ്മാണം പൂർത്തികരിക്കുന്നത്തോടെ പ്രമാടം വള്ളിക്കോട് മേഖലയിൽ നിന്നും ജില്ലാ അസ്‌ഥാനത്തേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. പൂങ്കാവിൽ നിന്നും അച്ചൻ കോവിലാറിന് സാമാന്തരമായാണ് റോഡ് നിർമ്മിക്കുന്നത്. വ്യാഴം രാവിലെ 10 മണിക്ക് പൂങ്കാവ് മാർക്കറ്റ് ജംഗ്ഷനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പ്രവർത്തികൾ ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.യു. ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിക്കും.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.