പത്തനംതിട്ട നഗരത്തിലെ നവീകരിച്ച ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരഹൃദയത്തിലെ നവീകരിച്ച ശബരിമല ഇടത്താവളം നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ വര്‍ഷങ്ങളെക്കാള്‍ മികച്ച സൗകര്യങ്ങളാണ് തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  സ്ഥിരം അന്നദാന പന്തല്‍, പാചകപ്പുര, വിറകുപുര എന്നിവ നഗരസഭ പുതുതായി നിര്‍മ്മിച്ചു. അയ്യപ്പന്മാര്‍ക്ക് വിരിവക്കാനുള്ള ഡോര്‍മിറ്ററികളിലെ വൈദ്യുതീകരണം, വെള്ളമെത്തിക്കാനുള്ള സൗകര്യം, ശുചി മുറികള്‍ തുടങ്ങിയവ നവീകരിച്ചു. ആവശ്യമായ ഫാനുകളും ലൈറ്റുകളും സ്ഥാപിച്ചു.

പൊക്കവിളക്കും തെരുവ് വിളക്കുകളും അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനക്ഷമമാക്കി. ഹരിതം ചട്ടം പാലിച്ചുകൊണ്ട് മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി എല്‍ഇഡി ബള്‍ബുകള്‍ തൂക്കി, ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. ഈ തീര്‍ഥാടന കാലത്ത് ഇടത്താവളത്തിന്റെ മേല്‍നോട്ടത്തിനായി ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെയും രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും നഗരസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പൂര്‍ണ്ണ പ്രവര്‍ത്തനസജ്ജമായ ഇടത്താവളം നഗരസഭ അയ്യപ്പസേവാ സംഘത്തിന് കൈമാറി. ഉദ്ഘാടന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷൈലജ അധ്യക്ഷയായിരുന്നു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ ജെറി അലക്‌സ്, ഇന്ദിരാമണിയമ്മ, എസ്.ഷമീര്‍, നഗരസഭാ പ്രതിപക്ഷ നേതാവ് ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ്, മുന്‍ നഗരസഭാധ്യക്ഷന്മാരായ എ.സുരേഷ് കുമാര്‍, റോസ്‌ലിന്‍ സന്തോഷ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ ശോഭ കെ മാത്യു, പി.കെ അര്‍ജുനന്‍, അയ്യപ്പസേവാ സമാജം പ്രതിനിധി അഡ്വ.ജയന്‍, നഗരസഭാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...