കോന്നി: എംഎല്‍എ ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മിക്കുന്ന മലയാലപ്പുഴ ചേറുവാള ചിറത്തിട്ട പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം അഡ്വ.കെ യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കഴിഞ്ഞ പ്രളയത്തില്‍ കുമ്പള എസ്റ്റേറ്റിലെ ചെങ്ങറ തോട്ടത്തിലേക്ക് തൊഴിലാളികള്‍ അടക്കം സഞ്ചരിക്കുന്ന പ്രധാനപ്പെട്ട പാതയിലെ ചെറുവാള തോടിന് കുറുകെ ഉണ്ടായിരുന്ന പാലം കനത്ത മഴയില്‍ തകര്‍ന്നിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ എംഎല്‍എയ്ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ വച്ച് പുതിയ പാലം നിര്‍മ്മിക്കുന്നത്. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ് പാലം നിര്‍മ്മാണത്തിന്റെ നിര്‍വഹണ ചുമതല.
ചടങ്ങില്‍ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രീജ പി നായര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം വളര്‍മതി, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു എസ് പുതുക്കുളം, രജനീഷ് ഇടമുറയില്‍, മലയാലപ്പുഴ മോഹനന്‍, വി മുരളീധരന്‍, എന്‍ കെ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.