വിഡി സതീശന്റെ ഡ്രൈവറുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ; പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിഡി സതീശന്റെ ഡ്രൈവര്‍ ജയിംസിന്റെ പേരില്‍ ഓണ്‍ലൈനില്‍ പണം തട്ടിയെന്ന് പരാതി. പറവൂര്‍ നഗരസഭയിലെ താത്കാലിക ജീവനക്കാരന്‍ സുരാഗിനാണ് പതിനായിരം രൂപ നഷ്ടമായത്. ജയിംസിന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായ സുരാഗും ജെയിംസും പോലീസില്‍ പരാതി നല്‍കി. ജയിംസിന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ജയിംസിന്റെതന്നെ സുഹൃത്തായ സുരാഗിനോട് മെസന്‍ജര്‍ വഴി പണമാവശ്യപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

20,000 രൂപയാണ് തട്ടിപ്പ് നടത്തിയയാള്‍ ചോദിച്ചത്. എന്നാല്‍ 10,000 രൂപയേ തന്റെ കൈയിലുള്ളു എന്ന് സുരാഗ് അറിയിച്ചു. തുടര്‍ന്ന് 10,000 രൂപ അയച്ചുനല്‍കുകയായിരുന്നു. പിന്നാലെ ജയിംസിനെ ഫോണില്‍ വിളിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഇഎംഐ അടക്കാന്‍ വെച്ചിരുന്ന പണമാണ് അയച്ചുകൊടുത്തതെന്ന് സുരാഗ് പറഞ്ഞു. സംഭവത്തില്‍ ജെയിംസ് റൂറല്‍ എസ്പിക്കും സുരാഗ് നോര്‍ത്ത് പറവൂര്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ ജൂലൈ 14 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്...

നാ​ഗാലാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു

0
കൊഹിമ: നാ​ഗാലാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു. സംഭവത്തിൽ നാല് സൈനിക‍ർക്ക്...

മൂന്നുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 1 ലക്ഷം പിഴ; തുക മദ്യസത്കാരത്തിന് ചെലവഴിച്ച് പഞ്ചായത്ത്

0
റാഞ്ചി: മൂന്ന് വയസുകാരിക്ക് നേരെയുണ്ടായ പീഡനം മറയ്ക്കാന്‍ പ്രതിക്ക് ഒരു ലക്ഷം...

റാന്നി ചേത്തയ്ക്കല്‍ സ്വദേശിനിയായ യുവതിയെ കാണാനില്ല

0
റാന്നി: ചേത്തയ്ക്കല്‍ വലിയപതാൽ സ്വദേശിനിയായ യുവതിയെ കാണാതായതായി പരാതി. പാറേക്കടവ് വലിയപാതൽ,...