തിരുവനന്തപുരം : വലിയതുറ വനിതാ എസ്.ഐ അലീന സൈറസിനെ വഞ്ചിയൂർ കോടതിയിൽ വെച്ച് അഭിഭാഷക സംഘം മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതി ചേർക്കപ്പെട്ടവരെക്കുറിച്ച് അന്വേഷിക്കാതെ വഞ്ചിയൂർ പോലീസ്. സ്വന്തം സേനയിലെ വനിതാ എസ്.ഐയെ ആക്രമിച്ച പ്രതികളെ പിടികൂടുന്നതിൽ വിമുഖത കാണിക്കുന്ന പോലീസ് സമൂഹത്തിലെ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്ക് എങ്ങനെ പരിഹാരം കണ്ടെത്തുമെന്ന ആക്ഷേപം ശക്തമായി.
കഴിഞ്ഞ 17നാണ് കാണാതായ സ്ത്രീയെ കോടതിയിൽ ഹാജരാക്കാനെത്തിയപ്പോൾ അലീനയെ അഭിഭാഷകസംഘം മർദ്ദിച്ചത്. സംഭവത്തിൽ ഒന്ന് മുതൽ മൂന്ന് വരെ പ്രതികളായ പ്രണവ്, സെറീന, മുരളി എന്നീ അഭിഭാഷകരെ വനിതാ എസ്.ഐ തിരിച്ചറിഞ്ഞ് പോലീസിനോട് പറഞ്ഞിരുന്നു. അഭിഭാഷകർക്കെതിരെ വനിതയെ അപമാനിക്കുക, മോശമായി പെരുമാറുക എന്ന 354ാം വകുപ്പും പോലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തൽ എന്ന 353ാം വകുപ്പ് പ്രകാരവും വഞ്ചിയൂർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് കേസെടുത്തിരുന്നു.
എന്നാൽ ഇതുവരെ തുടർ നടപടികളുണ്ടായിട്ടില്ല. പോലീസ് – അഭിഭാഷക ബന്ധത്തിന്‍റെ പശ്ചാത്തലത്തിലാണോ പ്രതി ചേർക്കപ്പെട്ടവർക്കെതിരെ നടപടിയെടുക്കാത്തതെന്ന ആക്ഷേപവുമുണ്ട്. പ്രശ്‌നം ഒത്തുതീർപ്പാക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് സൂചന. എന്നാൽ പരാതിയിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും അഭിഭാഷകർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുവരെ മുന്നോട്ട് പോകുമെന്നുമാണ് വനിതാ എസ്.ഐയുടെ നിലപാട്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]