കടുത്തുരുത്തി : ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു കെ.എസ്.ആര്‍ടി.സി കണ്ടക്ടറെ ബൈക്കിലെത്തി മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു അന്വേഷമാരംഭിച്ചു. പാലാ ഡിപ്പോയിലെ കണ്ടക്ടര്‍ അരുണാശേരി പുളിന്താനം വീട്ടില്‍ സൈമണിനാണ് (48) ചൊവ്വാഴ്ച രാത്രി മര്‍ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് സൈമണിന്റെ മൊഴിയനുസരിച്ചു സമീപവാസിയായ വളഞ്ചന്‍കാലായില്‍ ബിജുവിനെതിരെ (50) കേസെടുത്തതായി കടുത്തുരുത്തി പോലീസ് അറിയിച്ചു.
സംഭവ ദിവസം പകല്‍സമയത്ത് സൈമണിന്റെ പുരയിടത്തിന് സമീപത്തുള്ള ബിജുവിന്റെ സഹോദരന്റെ പറമ്പില്‍ നിന്ന് കപ്ലങ്ങാ പറിക്കാന്‍ ബിജുവിന്റെ ഭാര്യയെത്തിയിരുന്നു. സംസാരത്തിനിടെ സൈമണിന്റെ അമ്മ കപ്ലങ്ങാ നില്‍ക്കുന്നത് അതിരിലാണെന്നു ബിജുവിന്റെ ഭാര്യയോട് പറഞ്ഞിരുന്നു. പിന്നീട് കപ്ലങ്ങാ പറിച്ചു ബിജുവിന്റെ ഭാര്യ മടങ്ങുകയും ചെയ്തു. കപ്ലങ്ങാ അതിരിലാണ് നില്‍ക്കുന്നതെന്ന് സൈമണിന്റെ അമ്മ പറഞ്ഞതിലുള്ള ദേഷ്യത്തിലാണ് രാത്രിയില്‍ ബിജു ബൈക്കിലെത്തി സൈമണെ മര്‍ദിച്ചതെന്നും പറയുന്നു.