കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം ; മുഖ്യമന്ത്രിയുടെ ഗണ്‍മാന് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

തിരുവവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച സംഭവത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ഗൺമാൻ അനിൽകുമാറിനും സുരക്ഷാ സേനയിലെ എസ്. സന്ദീപിനും തിങ്കളാഴ്ച് ഹാജരാകൻ നോട്ടീസ് നൽകി. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തിരുവന്തപുരത്ത് നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്. കോടതി നിർദേശ പ്രകാരം കേസെടുത്ത് ഒരുമാസം പിന്നിട്ട ശേഷമാണ് പൊലീസ് നടപടി. ഗൺമാൻ അനിൽകുമാറാണ് കേസിലെ ഒന്നാം പ്രതി സുരക്ഷാസേനയിലെ എസ്. സന്ദീപും കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥരുമാണ് മറ്റു പ്രതികൾ.

ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരക്കേൽപ്പിക്കുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. 2023 ഡിസംബർ 15 നാണ് സംഭവം. ആലപ്പുഴയിൽ നവകേരള പരിപാടിക്കിടെ പ്രതിഷേധപ്രകടനവുമായെത്തിയ കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനും അംഗരക്ഷകനുമടക്കം പൊതിരെ തല്ലുന്ന അവസ്ഥയുണ്ടായി. അക്രമത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് തലയിലടക്കം സാരമായി പരിക്കേറ്റു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ സന്ദീപിനെതിരെ അടക്കം കേസ് കൊടുത്തിരുന്നെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. തുടർന്നാണ് എ.ഡി തോമസ്, അജയ് ജ്യുവൽ എന്നിവർ കോടതിയെ സമീപിച്ചിരിക്കുന്നത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...