തിരുവനന്തപുരം : പൂന്തുറയിൽ പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവം മൂലം യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് നയാസ് ആധുനിക ചികിത്സ നിഷേധിച്ചതായി പോലീസ്. യുവതിയ്‌ക്ക് ചികിത്സ നൽകിയത് ബീമാപ്പള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബാണെന്നും പോലീസ് വ്യക്തമാക്കി. അക്യുപങ്ചർ ചികിത്സയാണ് യുവതിക്ക് നൽകിയത്.
ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടപ്പോൾ ഭർത്താവ് അത് നിഷേധിക്കുകയും ബന്ധുക്കളോടും ആശാ വർക്കറോടും ജനപ്രതിനിധികളോടും തട്ടിക്കയറുകയും ചെയ്തു. യുവതിയുടെ മൂന്നാമത്തെ പ്രസവത്തിലാണ് മരണം സംഭവിച്ചത്. രണ്ട് പ്രസവങ്ങളിലും സിസേറിയൻ നടത്തിയതിനാൽ മൂന്നാമത്തെ പ്രസവം അക്യുപങ്ചർ രീതി ഉപയോഗിച്ച് നടത്തിയാൽ മതിയെന്ന് ഭർത്താവ് തീരുമാനിക്കുകയായിരുന്നു.