പാലക്കാട് : വാളയാറില്‍ രോഗിയായ മാതാവിനേയും കൊണ്ട് ആശുപത്രിയില്‍ പോകുന്നതിനിടെ സഹോദരന്മാരെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. വാളയാര്‍ സിഐക്കും ഡ്രൈവര്‍ക്കുമെതിരെയാണ് കേസെടുത്തത്. മര്‍ദ്ദനമേറ്റ ഹൃദയസ്വാമിയുടേയും ജോണ്‍ ആല്‍ബര്‍ട്ടിന്‍റെയും മൊഴി പോലീസ് രേഖപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെയാണ് നടപടി. സംഭവം നടന്ന് നാലാം ദിവസമാണ് കേസെടുക്കുന്നത്.
അതേസമയം വാളയാറില്‍ രോഗിയായ മാതാവിനേയും കൊണ്ട് ആശുപത്രിയില്‍ പോകുന്നതിനിടെ സഹോദരന്മാരെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി വി കെ ശ്രീകണ്ഠന്‍ എം പി രംഗത്തെത്തി. ജില്ലയില്‍ പോലീസ് കാണിക്കുന്ന അക്രമങ്ങള്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ട് എന്ന് വി കെ ശ്രീകണ്ഠന്‍ ആരോപിച്ചു.