കൊല്ലം : ട്രക്കിംഗിനിടെ വിദ്യാർത്ഥികൾ കാട്ടിൽ കുടുങ്ങിയ സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. ടീം ലീഡർ രാജേഷിനെതിരെയാണ് കേസ്. ഈ മാസം മൂന്നിനാണ് ക്ലാപ്പന ഷൺമുഖ വിലാസം സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ ഉൾക്കാട്ടിൽ കുടുങ്ങിയത്. കുംഭാവുരൂട്ടി മോഡൽ ഫോറസ്റ്റ് സ്റ്റേഷനിലാണ് രാജേഷിനെതിരെ കേസെടുത്തത്. പ്രകൃതി പഠന ക്യാമ്പിന് നൽകിയ അനുമതിയുടെ മറവിൽ രാജേഷ് സ്‌കൂൾ അധികൃതരെയും അധ്യാപകരെയും ഇക്കോ ടൂറിസം ഇക്കോ ടൂറിസം ഗൈഡുമാരെയും തെറ്റിദ്ധരിപ്പിച്ചാണ് 27 കുട്ടികൾ അടങ്ങുന്ന സംഘവുമായി ഉൾക്കാട്ടിലേക്ക് ട്രക്കിംഗ് നടത്തിയതെന്നും വനംവകുപ്പ്. ക്ലാപ്പന ഷൺമുഖ വിലാസം സ്കൂളിലെ 27 വിദ്യാർഥികളും 2 അധ്യാപകരുമാണ് കനത്ത മഴയിൽ തുവൽമല വനത്തിൽ കുടുങ്ങിയത്. ഈ മാസം മൂന്നിന് പകൽ 11 മണിയോടെ വനത്തിൽ പ്രവേശിച്ച ഇവർ വൈകിട്ട് മൂന്ന് മണിയോടെ തിരികെ പോകേണ്ടതായിരുന്നു. എന്നാൽ കനത്ത മൂടൽമഞ്ഞും മഴയും കാരണം ഇവർ കാട്ടിൽ കുടുങ്ങി. കുട്ടികളെ തിരികെയെത്തിക്കാൻ പോലീസും വനംവകുപ്പും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ ശ്രമമാണ് വിജയിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.