Monday, May 20, 2024 3:15 pm

ഹൈറിച്ച് ഓൺലൈൻ ഷോപ്പ് (Highrich Online Shoppe) – കുരുക്ക് മുറുകും ; ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : 126 കോടിയുടെ നികുതിവെട്ടിപ്പിന് പിടിയിലായ ഹൈറിച്ച് ഓൺലൈൻ ഷോപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജി.എസ്.ടി. വകുപ്പ് പിടികൂടുന്ന കേരളത്തിലെ ഏറ്റവും വലിയ നികുതിവെട്ടിപ്പാണിത്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഈ വമ്പൻ നികുതിവെട്ടിപ്പ് നടത്തിയത്. ഇതിന്റെ ഡയറക്ടർ കോലാട്ട് പ്രതാപനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുമ്പ് നടന്ന അറസ്റ്റു വാർത്ത കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ അതീവ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. പത്തനംതിട്ട മീഡിയ ഉള്‍പ്പെടെയുള്ള ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തെത്തിച്ചത്. ഇതോടെ കോടികള്‍ നികുതി വെട്ടിച്ച ഹൈറിച്ച് ഓൺലൈൻ ഷോപ്പിനെയും ഡയറക്ടര്‍ പ്രതാപനെയും വെള്ളപൂശാനുള്ള നീക്കവും നടന്നുവരികയാണ്. ഇതിനുവേണ്ടി മാധ്യമരംഗത്തെ ചില സംഘടനാ നേതാക്കളെ ഇവര്‍ വശത്താക്കിയിട്ടുണ്ട്. തൃശ്ശൂർ ആറാട്ടുപുഴ ഞെരുവശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ഏകദേശം 730 കോടിയുടെ ടേൺ ഓവർ ഉണ്ടെന്നാണ് കണക്കാക്കുന്നത്. കേരളത്തിന് പുറത്തുള്ള പ്രവർത്തനങ്ങള്‍ കൂടി കണക്കുകൂട്ടിയാല്‍ ഇത് 10000 കോടി കവിയുമെന്നാണ് സൂചന.

ഒ.ടി.ടി. പ്ലാറ്റ്ഫോം ഉൾപ്പെടെ വിവിധ മേഖലകളിൽ അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. മൾട്ടിലെവൽ മാർക്കറ്റിങ് രീതിയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇതിനെ മറയ്ക്കാൻ ഡിജിറ്റൽ സ്‌പേസ്-ഉത്പന്നങ്ങളുടെ വിൽപ്പന നടത്തിയിരുന്നു. ഓൺലൈൻ ടോക്കണാണ് ഇവർ നിക്ഷേപകർക്ക് നൽകുന്നത്. ഉൽപ്പന്നങ്ങളില്ലാതെ ടോക്കൺ നൽകി മുൻകൂർ പണം സ്വീകരിക്കുന്നത് നിയവിരുദ്ധമാണ്. മണി ചെയിൻ തട്ടിപ്പുകാരുടെ പ്രധാന ആയുധമാണ് ഓൺലൈൻ ടോക്കൺ. ഇവിടെ നിലവിൽ ഉത്പന്ന വിൽപ്പനകൾക്ക് ജി.എസ്.ടി. അടച്ചില്ലെന്നതാണ് കുറ്റം. ഒരാൾ രണ്ടോ മൂന്നോ അതിലധികമോ ആളുകളെ ഇതിലേക്ക് ചേർക്കുമ്പോൾ ആദ്യത്തെ ആൾക്ക് പണം തിരിച്ചുകിട്ടുന്ന മണിചെയിൻ രീതിയിലായിരുന്നു ഇവരുടെ പ്രവർത്തനം. നിലവിൽ ഉത്പന്ന വിൽപ്പനയ്ക്ക് ജി.എസ്.ടി. അടച്ചില്ലെന്ന കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. മൾട്ടിലെവൽ മാർക്കറ്റിങ്ങും മണിച്ചെയിനും പിരമിഡ് രീതികളും തെളിഞ്ഞാൽ മറ്റു കേസുകൾക്കൂടി വരും. നിലവിൽ പണം തട്ടിയ കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യമെടുത്താണ് ഹൈറിച്ച് എന്ന സ്ഥാപനം വഴി പുതിയ തട്ടിപ്പു നടത്തുന്നത്. മാത്രമല്ല കമ്പനിക്കെതിരെ അന്വേഷണം നടത്താൻ കമ്പനി രജിസ്ട്രാർക്ക് റിസർവ്വ് ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, ഇതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്.

സംസ്ഥാന ജി.എസ്.ടി.യുടെ കാസർകോട് ഇന്റലിജൻസ് വിഭാഗമാണ് പ്രതാപനെ പിടികൂടിയത്. സ്ഥാപനത്തിന്റെ ഓൺലൈൻ പരസ്യങ്ങളിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയാണ് നിർണ്ണായകമായത്. തട്ടിപ്പ് കണ്ടെത്തിയെങ്കിലും അക്കൗണ്ടുകൾ മരവിപ്പിക്കാത്തതിനാൽ രണ്ടുകോടി രൂപ തിരിച്ചടയ്ക്കാൻ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. കേസ് ഒതുക്കാനുള്ള നീക്കമായിരുന്നു ഇത്. ചില പാർട്ടിക്കാരും അറസ്റ്റ് വിവരം പുറത്തു വരാതിരിക്കാൻ കിണഞ്ഞു ശ്രമിച്ചു. ഇപ്പോഴും അക്കൗണ്ടുകളിലേക്ക് പണം വന്നുകൊണ്ടിരിക്കുകയാണ്. ജി.എസ്.ടി. അറസ്റ്റുചെയ്ത കേസുകളിലെല്ലാം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ദിവസങ്ങൾക്കുള്ളിൽ അമ്പതുകോടിയിലേറെ തിരിച്ചടയ്ക്കാൻ സ്ഥാപനത്തിന് സാധിച്ചത് തട്ടിപ്പ് അറിയാതെ ആളുകൾ വൻതോതിൽ നിക്ഷേപം നടത്തുന്നതു കൊണ്ടാണെന്നാണ് കരുതുന്നത്.

എം.എൽ.എം രീതിയിൽ പ്രവർത്തിക്കുന്ന ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ഹൈറിച്ച് ഷോപ്പി. കഴിഞ്ഞ മാസം ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നെരുവിശേരി ആറാട്ടുപുഴയിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഓഫിസിൽ നടത്തിയ പരിശോധനയിലാണ് 126 കോടി രൂപയുടെ ജി എസ് ടി നികുതി ബാധ്യത കമ്പനിക്കുണ്ടെന്ന് കണ്ടെത്തിയത്. 703 കോടി രൂപയുടെ വിറ്റുവരവ് കമ്പനി കുറച്ചുകാണിച്ചുവെന്നും വ്യക്തമായി. ഇതേ തുടർന്നാണ് നടപടികളിലേക്ക് കടന്നത്. നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്ന് കമ്പനി ഡയറക്ടർമാരായ പ്രതാപനെയും ശ്രീന കെ എസിനെയും തൃശൂരിലെ ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്തു. ഇതിന് പിന്നാലെ രണ്ട് തവണകളിലായി 51.5 കോടി രൂപ അടച്ചുവെങ്കിലും 75 കോടിയിലധികം രൂപ ബാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന് 15 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സാമ്പത്തിക കുറ്റം) കോടതിയാണ് പ്രതാപനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ നികുതിവെട്ടിപ്പ് കേസാണ് ഇതെന്നും എംഎൽഎമ്മിന്റെ മറവിൽ തട്ടിപ്പ് നടത്തുന്ന ഹൈറിച്ച് ഉൾപ്പെടെയുള്ള കമ്പനികളെക്കുറിച്ചും നേരത്തെ തന്നെ അധികൃതർക്ക് പരാതി സമർപ്പിച്ചിരുന്നുവെന്നും മൾട്ടിലെവൽ മാർക്കറ്റിങ് എംപ്ലോയീസ് ഫെഡറേഷൻ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്ന ഹൈറിച്ച് കമ്പനിയുടെ വിറ്റുവരവ് ഇതിലും വലുതാണെന്നും വളരെ ഗൗരവപൂർണമായ അന്വേഷണം ഇക്കാര്യത്തിലുണ്ടാവണമെന്നും ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ സി സതീശൻ ആവശ്യപ്പെട്ടു.

കേവലം എണ്ണൂറ് രൂപയിൽ ബിസിനസ് ആരംഭിക്കാമെന്നാണ് ഹൈറിച്ച് വാഗ്ദാനം. മുടക്കുന്ന എണ്ണൂറ് രൂപയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ ലഭിക്കും. പിന്നീട് രണ്ടുപേരെ ചേർക്കാം. ചങ്ങല വലുതാകുന്നതിനുസരിച്ച് വരുമാനവും ലഭിച്ചു തുടങ്ങും. ഇതിനൊപ്പം ഹൈറിച്ച് സൂപ്പർ മാർക്കറ്റിൽ നിന്ന് ചങ്ങലയിൽ താഴെയുള്ളവർ സാധനങ്ങൾ വാങ്ങുമ്പോൾ മുകളിലുള്ളയാൾക്ക് കമ്മിഷൻ ലഭിക്കും. റോയൽറ്റി ക്യാഷ് റിവാർഡ്, ടൂർ പാക്കേജ്, ബൈക്ക്, കാർ ഫണ്ട്, വില്ല ഫണ്ട് തുടങ്ങിയ നിരവധി ഓഫറുകൾ നൽകിയാണ് കമ്പനി ആളുകളെ ആകർഷിക്കുന്നത്. നിലവിൽ 600 ഓളം സൂപ്പർ മാർക്കറ്റുകളും 1.57 കോടിയോളം ഉപഭോക്താക്കളും തങ്ങൾക്കുണ്ടെന്നാണ് കമ്പനി സിഇഒ ശ്രീന അവകാശപ്പെടുന്നത്. ആക്ഷൻ ഒടിടി എന്ന പ്ലാറ്റ്‌ഫോം വിലയ്ക്കെടുത്താണ് ഹൈറിച്ച് ഒടിടി എന്ന പേരിൽ കമ്പനി ഒടിടി പ്ലാറ്റ് ഫോം ആരംഭിച്ചത്. മറ്റു സംസ്ഥാനങ്ങളിലേക്കും ഹൈറിച്ചിന്റെ ചങ്ങലക്കണ്ണികൾ പടർന്നിട്ടുണ്ട്. >>>തുടരും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് ; പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

0
കൊച്ചി : പന്തിരങ്കാവ് ഗാർഹിക പീഢനക്കേസിൽ പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി...

കനത്ത മഴ, റോഡിലെ കുഴി, വെള്ളക്കെട്ട് : പ്രതികരിക്കാതെ മേയർ ആര്യ രാജേന്ദ്രൻ

0
തിരുവനന്തപുരം : കനത്ത മഴയില്‍ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി....

‘ഈ നിമിഷത്തിനു വേണ്ടിയാണ് കാത്തിരുന്നത്, വേഗം വിധി നടപ്പാക്കണം’ ; പെരുമ്പാവൂര്‍ വധക്കേസിൽ ഇരയുടെ...

0
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ...

പന്നിവിഴ ചിറവയല്‍ ഏലായിലേക്ക്‌ മാലിന്യം ഒഴുകിയെത്തുന്നു ; മൂക്ക്‌ പൊത്തി നാട്ടുകാര്‍

0
അടൂര്‍ : നഗരസഭ പത്താം വാര്‍ഡില്‍പെട്ട പന്നിവിഴ ചിറവയല്‍ ഏലായിലേക്ക്‌ മാലിന്യം...