റോഡരികിൽ മുറിച്ചിട്ടിരിക്കുന്ന തടി യാത്രക്കാർക്ക് ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: ചെത്തോങ്കര-അത്തിക്കയം റോഡിൽ നാറാണംമൂഴി കുടുംബശ്രീ ഓഫീസിനു സമീപം റോഡരികിൽ മുറിച്ചിട്ടിരിക്കുന്ന തടി യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡിൻ്റെ വീതി വർധിപ്പിക്കുന്നതിന് തടസമായി നിന്ന നാറാണംമൂഴി ഗ്രാമ പഞ്ചായത്തിൻ്റെ വക ഭൂമിയിലെ തടി മൂന്ന് ആഴ്ചമുമ്പ് മുറിച്ചിരുന്നു. മുറിച്ച ശേഷം തടി റോഡരികില്‍ നിന്നും നീക്കാതെ തുടരുന്നതാണ് അപകട ഭീഷണിയാവുന്നത്. എരുമേലിയില്‍ നിന്നും എത്തുന്ന നിരവധി അന്യസംസ്ഥാന തീർത്ഥാടന വാഹനങ്ങൾ കടന്നു പോകുന്നത് ഇതുവഴിയാണ്. വലിയ വളവും കുത്തിറക്കവുമുള്ള റോഡില്‍ അപകട സാധ്യത ഏറെയാണ്. അന്യ സംസ്ഥാനത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് റോഡിൻ്റെ ഘടന അറിയാത്തതിനാൽ അപകടം ഉണ്ടാവാൻ സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു. അധികൃതർ ഇടപെട്ട് അടിയന്തിരമായി വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്ന തടികൾ ഇവിടെ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്. പാതയോരങ്ങളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവിധം തടികൾ ഉൾപ്പെടെയുള്ളവ ഇറക്കി ഇടുന്നതു കോടതി വിലക്കിയിട്ടുള്ളതാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...