തിരുവാഭരണ പാതയിൽ വീതി കുറഞ്ഞ സ്ഥലത്ത് മുള്ളുവേലി കെട്ടി കൈയ്യേറ്റക്കാർ

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമല തിരുവാഭരണ പാതയിലെ കയ്യേറ്റം ഒഴിപ്പിക്കാത്ത വീതി കുറഞ്ഞ സ്ഥലം വേലി കെട്ടി തിരിച്ചെടുത്തതായി ആരോപണം. പെരുനാട് ളാഹസത്രത്തിന് സമീപം തോട്ടത്തിലാണ് സംഭവം. ളാഹയിലെ വിശ്രമത്തിന് ശേഷം വെളുപ്പിന് രണ്ടു മണിയോടെ രണ്ടര മീറ്റർ മാത്രം വീതിയുള്ള വഴിയിലൂടെയാണ് തിരുവാഭരണ ഘോഷയാത്ര ശബരിമലയ്ക്ക് യാത്ര തിരിക്കുന്നത്. ളാഹസത്രം കഴിഞ്ഞ് മുകളിലേക്ക് കയറുന്ന വഴി ഇടമണ്‍-പള്ളം 22കെ.വി ലൈനിന്റെ അടിവശത്തുള്ള സർക്കാർ സ്ഥലമാണ് കൈയ്യേറ്റക്കാരൻ കമ്പി വേലി കെട്ടി കൈ അടക്കിയിരിക്കുന്നത്. രാത്രി യാത്രയിൽ വെളിച്ചം തീർത്തും ഇല്ലാത്ത ഈ സ്ഥലത്ത് അയ്യപ്പ ഭക്തർക്ക് അപകടം സംഭവിക്കാൻ സാധ്യത ഏറെയാണ്. ആരെങ്കിലും വൈദ്യുതി കടത്തിവിട്ടാലും അപകടം സംഭവിക്കും. ഹാരിസൻ തോട്ടത്തിൽ 8 മീറ്റർ വീതിയിൽ സർവെ പൂർത്തിയാക്കി കയ്യേറ്റം ഒഴിയുവാൻ കാത്തിരിക്കുമ്പോൾ ആണ് സർക്കാർ ഉടമസ്ഥയിലുള്ള ലൈനിന്റെ അടിയിലുള്ള കയ്യേറ്റം വീണ്ടും ഉണ്ടായിട്ടുള്ളത്. ഈ സ്ഥലം കൂടി എട്ടു മീറ്ററിൽ വികസിപ്പിക്കാൻ പെരുനാട് പഞ്ചായത്തും കൂടി തയാറാകണമെന്നും കൈയ്യേറ്റക്കാരെ ഒഴിപ്പിച്ച് വീണ്ടെടുക്കണമെന്നും തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടു. വിവരം കാട്ടി പെരുനാട് പഞ്ചായത്തിൽ പരാതിയും സമർപ്പിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...