വയനാട് വനപാലകർ മരം മുറിച്ച് കടത്തിയ സംഭവം ; റിപ്പോർട്ടർ തേടി വനം മന്ത്രി

For full experience, Download our mobile application:
Get it on Google Play

തലപ്പുഴ: വയനാട് തലപ്പുഴയില്‍ റിസര്‍വ് വനത്തില്‍ നിന്നും വനപാലകര്‍ മരം മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഇടപെട്ട് വനം മന്ത്രി. വനംവകുപ്പ് വിജിലന്‍സ് സിസിഎഫിനോട് മന്ത്രി എ കെ ശശീന്ദ്രൻ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. 73 വനങ്ങളാണ് വനപാലകര്‍ അനുമതിയില്ലാതെ മുറിച്ച് കടത്തിയത്. വനപാലകര്‍ മരം മുറിച്ച് മാറ്റിയതില്‍ മാനന്തവാടി ഡിഎഫ്ഒ ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ മാസം 29നാണ് നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗൂര്‍ റെയ്ഞ്ചില്‍ ഉള്‍പ്പെട്ട 43, 44 വനങ്ങളിൽ നിന്നും മരം മുറിച്ച് കടത്തിയത്. ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഫെന്‍സിങ് നിര്‍മാണ പ്രവര്‍ത്തനത്തിന്റെ മറവിലാണ് മരങ്ങള്‍ മുറിച്ച് കടത്തിയിരിക്കുന്നത്. ആഞ്ഞിലി, കരിമരുത, വെണ്ണമീട്ടി തുടങ്ങിയ മരങ്ങളാണ് കടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യാതൊരു അനുമതിയും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും തേടിയിട്ടുണ്ടായിരുന്നില്ല. 30 സെന്റീമീറ്ററിലധികം വലുപ്പമുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെങ്കില്‍ ഡിഎഫ്ഒയുടെ അടക്കം അനുമതി വേണം. അഞ്ച് മരങ്ങളിലധികം മുറിക്കണമെങ്കില്‍ സിസിഎഫിന്റെ അനുമതി വേണമെന്നുമാണ് നിയമം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം – സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...