പത്തനംതിട്ട : ശബരിമലയിലെ വരുമാനക്കുറവ് മറികടക്കാന്‍ ഭക്തര്‍ സഹായിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . ശബരിമല അന്നദാന മണ്ഡപത്തിന്റെ ഉദ്‌ഘാടനവും ഹരിവരാസന പുരസ്‌കാരത്തിന്റെ സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി
ശബരിമലയുടെ വരുമാനം കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഈ വര്‍ഷം വെറും ആറ് ശതമാനം മാത്രമാണ്. ഇതോടെ ദേവസ്വം ബോര്‍ഡിന് കീഴിലെ മറ്റു ക്ഷേത്രങ്ങള്‍ കൂടി സാമ്ബത്തിക പ്രതിസന്ധിയിലായി.
ദേവസ്വം ബോര്‍ഡിന്റെ വരുമാനം ഭീകരമായ രീതിയില്‍ കുറഞ്ഞിരിക്കുകയാണ് . കഴിഞ്ഞ വര്‍ഷം 260 കോടി കിട്ടിയ സ്ഥാനത്താണ് ഈ വര്‍ഷം 16 കോടി കിട്ടിയിരിക്കുന്നത് . ഇത് മറ്റ് ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെയും , ജീവനക്കാരുടെ വരുമാനത്തെയും ബാധിക്കുന്നു . അതുകൊണ്ട് ദേവസ്വം ബോര്‍ഡിന്റെ ഈ പ്രതിസന്ധി മറികടക്കാന്‍ ലോകത്തെവിടെയുമുള്ള അയ്യപ്പ ഭക്തന്മാര്‍ സഹായിക്കണം . ശബരിമലയില്‍ വഴിപാടുകള്‍ ചെയ്യാന്‍ എല്ലാ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കടകം പള്ളി പറഞ്ഞു.