ഹിരാനന്ദാനി ഗ്രൂപ്പിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് ; 24 സ്ഥലങ്ങളിൽ പരിശോധന

For full experience, Download our mobile application:
Get it on Google Play

ദില്ലി : റിയൽ എസ്റ്റേറ്റ് ഭീമനായ ഹിരാനന്ദാനി ഗ്രൂപ്പിന്റെ 24 സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. മുംബൈ, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിലെ സ്ഥാപനത്തിലാണ് ഐടി വകുപ്പിൻ്റെ റെയ്ഡ് നടന്നത്. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വസതികളിലും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. വിദേശ സ്വത്ത് സമ്പാദനക്കേസിലാണ് റെയ്ഡ് നടക്കുന്നത്.

മുംബൈ, ബാംഗ്ലൂർ, താനെ തുടങ്ങി രാജ്യത്തെ 24 സ്ഥലങ്ങളിൽ ഇന്ന് രാവിലെ റെയ്ഡ് നടന്നു. മുംബൈയിൽ ആദായ നികുതി വകുപ്പ് റെയ്ഡ് പുരോഗമിക്കുകയാണ്. എന്നാൽ ഐടി റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാൻ ഹിരാനന്ദാനി ഗ്രൂപ്പ് തയ്യാറായിട്ടില്ല. അതേസമയം മഹാരാഷ്ട്ര സർക്കാരിലെ മന്ത്രിയുടെയും എൻസിപി നേതാവ് നവാബ് മാലിക്കിന്റെയും മുംബൈയിലെ കുർളയിലുള്ള സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഏപ്രിൽ നാല് വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് നവാബ് മാലിക്. മുംബൈയിലെ ആർതർ റോഡ് ജയിലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. ദാവൂദ് ഇബ്രാഹിമിൽ നിന്നും ഭൂമി വാങ്ങിയെന്നാണ് മാലികിനെതിരെയുള്ള ആരോപണം. ഈ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാണ് ഇഡി സംഘം റെയ്ഡ് നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...