തോട്ടം തൊഴിലാളികളുടെ കൂലി വർദ്ധനവ് ; കാലാവധി കഴിഞ്ഞിട്ട് ഒരു വർഷം പിന്നിടുമ്പോഴും തീരുമാനമാകുന്നില്ല

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : പ്ലാന്റേഷൻ മേഖലയിൽ പണിയെടുക്കുന്ന സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ കൂലി വർദ്ധനവിന്റെ കാലാവധി കഴിഞ്ഞിട്ട് ഒരു വർഷം പിന്നിടുന്നു. തീരുമാനങ്ങൾ എടുക്കേണ്ട പ്ലാന്റേഷൻ ലേബർ കമ്മറ്റി പേരിന് മാത്രം കൂടുന്നത് മൂലം ആണ് ഇങ്ങനെ സംഭവിച്ച് കൊണ്ട് ഇരിക്കുന്നത്. ഈ യോഗത്തിന് അദ്ധ്യക്ഷത വഹിക്കേണ്ട സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി ഈ യോഗത്തിന് എത്താത്തത് സ്വകാര്യ തോട്ടം ഉടമകളെ സഹായിക്കുവാൻ വേണ്ടിയാണ് എന്നത് പരസ്യമായ രഹസ്യം ആണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് ഇവരുടെ മാനിഫെസ്റ്റോയിൽ പറഞ്ഞിരുന്നത് വീണ്ടും അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ കൂലി വർദ്ധനവ് ഇടവേള ഇല്ലാതെ വർദ്ധിപ്പിക്കുമെന്നാണ്.

എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതുമൂലം സംസ്ഥാനത്തെ പൊതു-സ്വകാര്യ മേഖലയിൽ പണിയെടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾ തീരാ ദുരിതത്തിലാണ്. അടിയന്തിര നടപടികൾ സ്വീകരിക്കാത്ത പക്ഷം പണിമുടക്ക് അടക്കമുള്ള സമര പരിപാടികൾ നടത്തുവാൻ പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് കൊടുമൺ ജി ഗോപിനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ പി മോഹൻ രാജ്, അങ്ങാടിക്കൽ വിജയകുമാർ , ആർ സുകുമാരൻ നായർ , സജി കെ സൈമൺ, ജി ജയരാജ്, എസ്സ് ബിജുമോൻ ,പി രവി , സി ജി അജയൻ , സജി വകയാർ, പെരുമാൾ എം, ഉണ്ണി പുതുക്കുളം, സിജോയ് വി ജോൺ തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....