തൊഴിലുറപ്പ് തൊഴിലാളികൾ ഉറച്ച നിലപാടും കൃത്യമായ രാഷ്ട്രീയ ബോധ്യവും ഉള്ളവരാണ് ; മേയർ ആര്യ രാജേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികൾക്കെതിരെ വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ പരാമർശങ്ങൾക്കെതിരെ പ്രതികരിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഞങ്ങൾക്ക്‌ തൊഴിലുറപ്പ് തൊഴിലാളികൾ അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ആത്മാഭിമാനത്തോടെ പണിയെടുത്ത്‌ കുടുംബം പോറ്റുകയും അതിൽ അഭിമാനിക്കുകയും അന്തസോടെ ജീവിക്കുകയും ചെയ്യുന്നവരാണ് അവരെന്നും മേയർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മേയർ പ്രതികരണം അറിയിച്ചത്. യു ഡി എഫുകാർക്ക്‌ തൊഴിലുറപ്പ്‌ തൊഴിലാളികൾ രാഷ്ട്രീയനിലപാടില്ലാത്തവരാണത്രെ. യു ഡി എഫുകാർക്ക്‌ തൊഴിലുറപ്പ്‌ തൊഴിലാളികൾ പ്രിവിലേജില്ലാത്തവരാണത്രെ. യു ഡി എഫുകാർക്ക്‌ തൊഴിലുറപ്പ്‌ തൊഴിലാളികൾ അവർക്ക്‌ മുദ്രാവാക്യങ്ങളിൽ പരിഹസിക്കാനുള്ള മനുഷ്യരാണത്രെ.

പക്ഷെ ഒരു കാര്യം ഞങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക്‌ അവർ അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗം ആണ്‌. ആത്മാഭിമാനത്തോടെ പണിയെടുത്ത്‌ കുടുംബം പോറ്റുകയും അതിൽ അഭിമാനിക്കുകയും അന്തസോടെ ജീവിക്കുകയും ചെയ്യുന്നവരാണ്‌. ഉറച്ച നിലപാടും കൃത്യമായ രാഷ്ട്രീയ ബോദ്ധ്യവും ഉള്ളവരാണ്‌. ചേർത്ത്‌ പിടിക്കലിന്റേയും സഹജീവി സ്നേഹത്തിന്റേയും പരസ്പര ബഹുമാനത്തിന്റേയും അടയാളങ്ങളാണ്‌. ഞങ്ങളുടെ ചേച്ചിമാരും അമ്മമാരും ആണ്‌ അവരിൽ ഓരോരുത്തരും. എല്ലാത്തിനുമുപരി ഞങ്ങളുടെ അഭിമാനങ്ങളാണെന്നും മേയർ പറഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...