- പത്തനംതിട്ട : സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന പരേഡില്‍ സായുധസേനാ വിഭാഗത്തില്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പോലീസ് ഒന്നാം സ്ഥാനവും വനിതാ പോലീസ് രണ്ടാം സ്ഥാനവും നേടി. ആയുധമില്ലാത്ത സേനാവിഭാഗത്തില്‍ ഫോറസ്റ്റ് ഒന്നാം സ്ഥാനവും ഫയര്‍ ഫോഴ്സ് രണ്ടാം സ്ഥാനവും നേടി. എന്‍.സി.സി വിഭാഗത്തില്‍ കാതോലിക്കേറ്റ് എച്ച് എസ് ഒന്നാം സ്ഥാനവും, പത്തനംതിട്ട മാര്‍ത്തോമ എച്ച് എസ്എസ് രണ്ടാംസ്ഥാനവും നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളില്‍ തോട്ടക്കോണം ജി എച്ച് എസ് എസ് സ്‌കൂള്‍ ഒന്നാം സ്ഥാനവും ഐരവണ്‍ പി എസ് വി പി എച്ച് എസ് എസ് രണ്ടാം സ്ഥാനവും നേടി.
ഹൈസ്‌കൂള്‍ വിഭാഗം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളില്‍ കൂടല്‍ ജിഎച്ച്എസ്എസ് ഒന്നാം സ്ഥാനവും, തെങ്ങമം ജി എച്ച് എസ് എസ്, കടമ്പനാട് വിവേകാനന്ദ എച്ച് എസ് ഫോര്‍ ഗേള്‍സ് എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. ഗൈഡ്സ് വിഭാഗത്തില്‍ പ്രമാടം നേതാജി എച്ച് എസ് ഒന്നാം സ്ഥാനം നേടി. റെഡ്ക്രോസ് വിഭാഗത്തില്‍ പ്രമാടം നേതാജി എച്ച് എസ് ഒന്നാം സ്ഥാനം നേടി. സിവില്‍ ഡിഫന്‍സ് വിഭാഗത്തില്‍ പത്തനംതിട്ട സിവില്‍ ഡിഫന്‍സ് ഒന്നാം സ്ഥാനം നേടി.
ബാന്റ് വിഭാഗത്തില്‍ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. നിരണം സെന്റ് മേരീസ് എച്ച്എസ്എസ്, മല്ലപ്പള്ളി സെന്റ് ഫിലോമിന യുപി സ്‌കൂള്‍ എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. പതാകദിനം എവര്‍റോളിംഗ് ട്രോഫി അടൂര്‍ കേന്ദ്രീയ വിദ്യാലയം, എന്‍ സി സി പതിനാലാം ബറ്റാലിയന്‍ എന്നിവര്‍ സ്വന്തമാക്കി. ഡിസ്പ്ലേ വിഭാഗത്തില്‍ അടൂര്‍ സെന്റ് മേരീസ് എംഎംജി എച്ച്എസ്, പത്തനംതിട്ട മാര്‍ത്തോമ എച്ച് എസ് എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.