ദില്ലി: വാര്‍ത്തകള്‍ ഏകപക്ഷീയമായി കൈകാര്യം ചെയ്യുന്നുവെന്ന് ആരോപിച്ച് 14 അവതാരകരെ ‘ഇന്ത്യ’ സഖ്യം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. 14 പേരുടേയും പട്ടിക മുന്നണി ഇന്ന് പ്രസിദ്ധീകരിച്ചു. അര്‍ണാബ് ഗോസ്വാമി, നവിക കുമാര്‍ ഉള്‍പ്പെടെ ഒന്‍പത് ചാനലുകളിലെ 14 പേരെയാണ് ബഹിഷ്‌കരിച്ചത്. ഈ അവതാരകര്‍ നയിക്കുന്ന ചര്‍ച്ചകളിലോ വാര്‍ത്താപരിപാടികളിലോ ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കില്ല.
റിപ്പബ്ലിക് ഭാരതിന്റെ അര്‍ണാബ് ഗോസ്വാമി, ടൈംസ് നൗ നവഭാരതിലെ നവിക കുമാര്‍, സുശാന്ത് സിന്‍ഹ, ന്യൂസ് 18 ലെ അമന്‍ ചോപ്ര, അമീഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹന്‍, ഭാരത് എക്‌സ്പ്രസിന്റെ അദിതി ത്യാഗി, ഡിഡി ന്യൂസിലെ അശോക് ശ്രീവാസ്തവ്, ആജ് തക്കിലെ സുധീര്‍ ചൗധരി, ചിത്രാ ത്രിപാഠി, ഭാരത്24 ലെ റൂബിക ലിയാഖത്ത്, ഇന്ത്യ ടുഡേയിലെ ഗൗരവ് സാവന്ത്, ശിവ് അരൂര്‍, ഇന്ത്യ ടിവിയിലെ പ്രാചി പരാശര്‍, എന്നിവരൊണ് സഖ്യം ബഹിഷ്‌കരിക്കുക. 13ന് ചേര്‍ന്ന സഖ്യത്തിന്റെ ആദ്യ ഏകോപന സമിതി യോഗിലാണ് വാര്‍ത്താ ചാനല്‍ അവതാരകരെ ബഹിഷ്‌കരിക്കാന്‍ തീരുമാനമായത്. പൊതു താത്പര്യമുള്ള വാര്‍ത്തകള്‍ നല്‍കാതിരിക്കുകയും രാജ്യത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയത കലര്‍ന്ന വാര്‍ത്തകള്‍ മാത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാലാണ് നടപടിയെന്ന് പ്രതിപക്ഷ സഖ്യത്തിന്റെ മീഡിയ കമ്മിറ്റി പറയുന്നു.