ന്യൂഡൽഹി : രാജ്യത്തെ പൊതുസാഹചര്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കും. അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം, അദാനി വിഷയം എന്നിവയടക്കം ചർച്ച ചെയ്യണമെന്നാണ് ആവശ്യം. ഇന്ത്യ സഖ്യത്തിന് വേണ്ടി സോണിയ ഗാന്ധിയാണ് കത്ത് അയക്കുക. പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ട കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് ശേഷം മതി സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് നിർണായക ചർച്ച എന്നാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. അജണ്ട പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിൽ പ്രതിപക്ഷം കൂടുതൽ സമ്മർദ്ദം ചെലുത്തും. അതേസമയം ഇന്ത്യ എന്ന പേരുമാറ്റി ഭാരതം ആക്കൽ, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വനിത സംവരണ ബിൽ അടക്കം പ്രത്യേക സമ്മേളനത്തിൽ കൊണ്ടുവരാനാണ് സർക്കാർ നീക്കം. പ്രതിപക്ഷ ഐക്യത്തിന്റെയും ഇന്ത്യ എന്ന നാമം സ്വീകരിച്ചതിന്റെയും ഭാഗമായുള്ള നാടകീയ നീക്കമാണ് ഭാരത് പ്രയോഗം എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. 18ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഭരണഘടനയിൽ നിന്നും ഇന്ത്യ എന്ന പേര് മാറ്റാനുള്ള പ്രമേയം കേന്ദ്രം അവതരിപ്പിച്ചേക്കും എന്ന സൂചനകൾക്കിടയിലാണ് ഭാരത് എന്ന് ഉൾപ്പെടുത്തിയുള്ള ഔദ്യോഗിക രേഖകൾ കേന്ദ്രം പുറത്തിറക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033