Friday, July 4, 2025 12:10 pm

കൊവിഡ്-19 : ഇന്ത്യ ഉള്‍പ്പെടെ 62 രാജ്യങ്ങള്‍ ലോകാരോഗ്യ സംഘടനയ്‍ക്കെതിരെ

For full experience, Download our mobile application:
Get it on Google Play

ജനീവ : കൊവിഡ്-19 മഹാമാരിയില്‍ ലോകാരോഗ്യ സംഘടനയ്‍ക്കെതിരെ ഇന്ത്യ ഉള്‍പ്പെടെ 62 രാജ്യങ്ങള്‍. ലോകാരോഗ്യ  സംഘടനക്കെതിരെ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. തിങ്കളാഴ്‍ച തുടങ്ങാനിരിക്കുന്ന ലോകാരോഗ്യ അസംബ്ലിക്ക് (WHA) മുന്നോടിയായി തയ്യാറാക്കിയ കരട് പ്രമേയത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് സ്വന്ത്രവും സമഗ്രവുമായി അന്വേഷിക്കണമെന്നും കൊവിഡ് കാലത്തെ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നുമാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. കൊറോണ വൈറസ് പ്രതിസന്ധി സമയത്ത് ‍ഡബ്ല്യുഎച്ച്ഒ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അംഗരാജ്യങ്ങളുമായി ആലോചിച്ച് വിലയിരുത്താനുള്ള നടപടികള്‍ വേണമെന്ന് പ്രമേയത്തില്‍ പറയുന്നു. യൂറോപ്യന്‍ യൂണിയനും  പ്രമേയത്തെ പിന്തുണച്ചു. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് നേരത്തെ ആവശ്യപ്പെട്ട ഓസ്ട്രേലിയയും പ്രമേയത്തെ അനുകൂലിച്ചു. വൈറസ് ബാധ ആദ്യമായി കണ്ടെത്തിയ വുഹാനെക്കുറിച്ചോ ചൈനയെക്കുറിച്ചോ പ്രമേയത്തില്‍ പരാമര്‍ശിക്കുന്നില്ല. ജപ്പാന്‍, യുകെ, ന്യൂസീലന്‍ഡ്, ദക്ഷിണ കൊറിയ, ബ്രസീല്‍, കാനഡ തുടങ്ങിയ രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി പുതിയ പാലം അപ്രോച്ച് റോഡിന്റെ പണിതുടങ്ങി

0
തോട്ടപ്പുഴശ്ശേരി : കോഴഞ്ചേരി പുതിയ പാലത്തിന്റെ തോട്ടപ്പുഴശ്ശേരി ഭാഗത്തേക്കുള്ള റോഡിന്റെ...

ടി കെ അഷ്‌റഫിനെതിരായ നടപടി ഉണ്ടാകാൻ പാടില്ലാത്തത് : പി കെ കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം : സൂംബ ഡാന്‍സിനെതിരായി സാമൂഹികമാധ്യമത്തില്‍ കുറിപ്പിട്ട അധ്യാപകനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ്...

കുണ്ടും കുഴിയും നിറഞ്ഞ് തെങ്ങമം ആനയടി റോഡ്‌

0
തെങ്ങമം : തെങ്ങമം വഴി ആനയടിക്ക് പോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ്...

ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച...