Tuesday, April 15, 2025 11:30 pm

അതിർത്തിയിൽ പ്രകോപനവുമായി ചൈന

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന(India and China Conflict). ഇന്ത്യയും ചൈനയും സമാധാനം നിലനിർത്താൻ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ചൈനയുടെ ഈ നടപടി. സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടെ ഡ്രോണുകൾ അടക്കം നിരത്തിയാണ് അതിർത്തിയിൽ ചൈന സൈനികാഭ്യാസം നടത്തിയത്. ചൈനീസ് ആർമിയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സിൻജിയാങ് മിലിട്ടറി കമാൻഡിന്റെ നേതൃത്വത്തിലാണ് സൈനിക അഭ്യാസം നടന്നത്. മാത്രമല്ല; യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപം ചൈന യുദ്ധ പരിശീലനങ്ങൾ ആരംഭിച്ചിട്ടുമുണ്ട്. ഡ്രോണുകളും അത്യാധുനിക വാഹനങ്ങളും ഉൾപ്പെടെയുള്ള നൂതന സൈനിക സാങ്കേതിക വിദ്യ ഇതിനായി ചൈന ഉപയോഗിച്ചതായാണ് ലഭ്യമായ വിവരം.

2020 ൽ ഗാൽവാൻ താഴ്‌വരയിൽ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയതിനെ തുടർന്ന് ഡെപ്‌സാങ്, ഡെംചോക്ക് തുടങ്ങിയ മേഖലകളിൽ പട്രോളിങ് പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു. 2024 ഒക്ടോബർ 21 ന് ഇന്ത്യയും ചൈനയും തമ്മിൽ തങ്ങളുടെ സൈന്യത്തെ പിൻവലിക്കാനും യഥാർത്ഥ നിയന്ത്രണരേഖയിൽ പട്രോളിങ് പുനരാരംഭിക്കാനും ധാരണയിലെത്തുകയും ചെയ്തു. എന്നാൽ ചൈന നടത്തുന്ന തുടർച്ചയായ സൈനികാഭ്യാസങ്ങൾ സമാധാനത്തിന് വിഘാതം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും പെൺകുഞ്ഞുങ്ങളും മരിച്ചു

0
കൊല്ലം : കൊല്ലം കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയ്ക്ക്...

ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്

0
ദോഹ : ​ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്. തലസ്ഥാന നഗരിയായ ദോഹ...

വഖഫ് നിയമ ഭേദഗതി ; വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

0
ദില്ലി : വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച്...

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

0
പത്തനംതിട്ട : ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ടതോടെ...