കോവിഡ് പൊതുശത്രു ; വിതരണശൃംഖലയും വിമാനപാതയും തുറന്നിട്ട് ഇന്ത്യയും ചൈനയും

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കോവിഡ് ‘പൊതുശത്രു’, ഒന്നിച്ചു ചെറുക്കാനുറച്ച് ഇന്ത്യയും ചൈനയും. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനായി ആഗോള വിതരണ ശൃംഖലയും വിമാനപാതകളും തുറന്നുവെയ്ക്കാന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി. ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. ഇന്ത്യയ്ക്കുള്ള പിന്തുണ അറിയിക്കാനായി ചൈന മുന്‍കൈ എടുത്താണ് ഇരു നേതാക്കളും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനുള്ള സാഹചര്യം ഒരുക്കിയത്.

ചൈനീസ് വിതരണക്കാരില്‍നിന്നു കോവിഡ് പ്രതിരോധത്തിനുള്ള അവശ്യവസ്തുക്കള്‍ സംഭരിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. കാര്‍ഗോ വിമാനസര്‍വീസുകളും വിതരണ ശൃംഖലയും സജീവമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇതു സാധ്യമാകുകയുള്ളുവെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യയുടെ നിലപാടുകള്‍ അംഗീകരിച്ച ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, ലോകസമൂഹത്തിന്റെ പൊതുശത്രുവാണു കോവിഡ് എന്നു പറഞ്ഞു.

കാലതാമസം കൂടാതെ ആവശ്യമുള്ള വസ്തുക്കള്‍ ഇന്ത്യയിലേക്കു പറന്നിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ചരക്കുനീക്കത്തിന് സഹായകരമായ നടപടികള്‍ സ്വീകരിക്കാന്‍ വിമാനത്താവളങ്ങള്‍ക്കും കസ്റ്റംസിനും വിമാനക്കമ്പനികള്‍ക്കും നിര്‍ദേശം നല്‍കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കും. ഇന്ത്യന്‍ ഭാഗത്തുനിന്ന് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുമെന്നും ചൈനീസ് സര്‍ക്കാര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...