ബന്ധം ശക്തമാക്കി മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനം ; ഇരുരാജ്യങ്ങളും ആണവ-പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ചു

For full experience, Download our mobile application:
Get it on Google Play

മെൽബൺ : ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആണവോർജ്ജം, പ്രതിരോധം, നിർണ്ണായക ധാതുക്കൾ  എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും തമ്മിൽ മെൽബണിൽ നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനങ്ങൾ ഉണ്ടായത്. ഇന്ത്യയുടെ ആണവോർജ്ജ പദ്ധതികൾക്കും ക്ലീൻ എനർജി ലക്ഷ്യങ്ങൾക്കും ആവശ്യമായ യുറേനിയം ഓസ്ട്രേലിയ ലഭ്യമാക്കും എന്നതാണ് ആണവോർജ്ജ കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ.

ഈ കരാർ ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പുതിയ ഊർജ്ജം പകരുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ആഗോള ഡാറ്റാ സെന്റർ ഹബ്ബായി മാറാൻ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ഈ കരാർ നിർണായകമാണ്. പ്രതിരോധ മേഖലയിലെ സ്റ്റാർട്ടപ്പുകളെയും വ്യവസായങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി ‘ഇന്ത്യ-ഓസ്ട്രേലിയ ഡിഫൻസ് ഇന്നൊവേഷൻ കോറിഡോർ’ സ്ഥാപിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. കൂടാതെ, സമുദ്ര സുരക്ഷാ സഹകരണത്തിനായി ഒരു പുതിയ റോഡ്മാപ്പിന് രൂപം നൽകുകയും കപ്പൽ നിർമ്മാണം, അറ്റകുറ്റപ്പണികൾ എന്നീ മേഖലകളിൽ സഹകരിക്കാൻ ധാരണയാകുകയും ചെയ്തു. തന്ത്രപരമായ സുരക്ഷയും ക്ലീൻ എനർജിയിലേക്കുള്ള മാറ്റവും മുൻനിർത്തി ക്രിട്ടിക്കൽ മിനറൽസ് കോറിഡോർ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

സൈബർ സുരക്ഷ, നിർണ്ണായക സാങ്കേതിക വിദ്യകൾ, വിതരണ ശൃംഖല എന്നിവയിലെ സഹകരണത്തിനായി പുതിയ പങ്കാളിത്തത്തിനും തുടക്കമിട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പരിഹരിക്കാനാവൂ എന്ന് മെൽബണിൽ സംസാരിക്കവെ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പശ്ചിമേഷ്യയിൽ ഇറാനും യുഎസും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ഇരുരാജ്യങ്ങളുടെയും സംയുക്ത ലക്ഷ്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇൻഡോനീഷ്യ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി മെൽബണിലെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...