Friday, July 4, 2025 5:01 pm

മിന്നി ‘ഇന്ത്യ’, നാലിടത്ത് ജയം ; മൂന്നിലൊതുങ്ങി ബിജെപി, എല്ലായിടത്തും തോറ്റ് സിപിഎം

For full experience, Download our mobile application:
Get it on Google Play

ദില്ലി: പുതുപ്പള്ളിക്ക് പുറമെ അഞ്ച് സംസ്ഥാനങ്ങളിലായി ആറ് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ സമ്പൂര്‍ണ ഫലം പുറത്തുവന്നു. ബി ജെ പി 3 സീറ്റില്‍ വിജയിച്ചു. കോണ്‍ഗ്രസിന് പുതുപ്പള്ളി വകയായിരുന്നു സന്തോഷം ലഭിച്ചത്. ‘ഇന്ത്യ’ സഖ്യത്തിന്റെ പിന്‍ബലത്തില്‍ ഉത്തര്‍ പ്രദേശില്‍ ബി ജെ പിയെ പരാജയപ്പെടുത്താനായത് പ്രതിപക്ഷ സഖ്യത്തിന് വലിയ ആത്മവിശ്വാസമായി. ഝാര്‍ഖണ്ഡില്‍ ജെ എം എമ്മിന്റെ വിജയവും ‘ഇന്ത്യ’യുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്. ബംഗാളിലാകട്ടെ വിഭജിച്ച് മത്സരിച്ച ‘ഇന്ത്യ’ സഖ്യത്തിലെ തൃണമൂലാണ് വെന്നിക്കൊടി പാറിച്ചത്. ഇവിടെ ബി ജെ പി സീറ്റാണ് തൃണമൂല്‍ പിടിച്ചെടുത്തത്. കേവല ഭൂരിപക്ഷത്തിന് വെല്ലുവിളി നേരിട്ട ത്രിപുരയില്‍ ഉജ്ജ്വല വിജയം നേടാനായത് ബി ജെ പിക്കും ആശ്വാസമായി. ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ മണ്ഡലത്തിലും ബി ജെ പി സ്ഥാനാര്‍ത്ഥി വിജയിച്ചുകയറി. ഇതാണ് രാജ്യത്തെ 7 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആകെ ചിത്രം.

പുതുപ്പള്ളിക്ക് പുറമെ മത്സരിച്ച് ത്രിപുരയിലെ രണ്ട് മണ്ഡലത്തിലും ബംഗാളിലെ ഒരു സീറ്റിലൂം സി പി എമ്മിന് കടുത്ത നിരാശയാണ് ഫലം. പുതുപ്പള്ളിയില്‍ അടിപതറിയ സി പി എമ്മിന് ത്രിപുരയിലെ സിറ്റിംഗ് മണ്ഡലമായ ബോക്‌സാ നഗറില്‍ കെട്ടിവച്ച കാശ് പോലും നഷ്ടമായി. സി പി എമ്മിന്റെ എം എല്‍ എ ഷംസുല്‍ ഹഖിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മകന്‍ മിസാന്‍ ഹുസൈനെ ഇറക്കിയെങ്കിലും സഹതാപം തരംഗമായില്ല. മുപ്പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലം ബി ജെ പിയുടെ കൈയിലായി. വെറും 3909 വോട്ടുകളാണ് കിട്ടിയതെന്നത് സി പി എമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്. പാര്‍ട്ടിയിലെ പടലപിണക്കം തിരിച്ചടിയായെങ്കിലും വോട്ടിംഗ് മെഷിനില്‍ കൃത്രിമത്വം നടത്തി നേടിയ വിജയമെന്ന് സി പി എം ആരോപിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍

0
കോഴിക്കോട്: സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍. ഒളിവില്‍...

വീണാ ജോർജ്ജ് അധികാരത്തിൽ കടിച്ച് തൂങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ; അഡ്വ. വർഗ്ഗീസ് മാമ്മൻ

0
തിരുവല്ല : വീണാ ജോർജ് അധികാരത്തിൽ കടിച്ച് തൂങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്...

കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് എംവി ​ഗോവിന്ദൻ

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന...

ലഹരിക്കെതിരായ പ്രഭാത നടത്തം ; ഒരുക്കങ്ങള്‍ വിലയിരുത്തി രമേശ്‌ ചെന്നിത്തല

0
പത്തനംതിട്ട : പത്തനംതിട്ടയിൽ ജൂലൈ 14 ന് മുൻപ്രതിപക്ഷ...