കൊച്ചി: ആലുവയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി ക്രിസ്റ്റല്‍ രാജിനെ റിമാന്‍ഡ് ചെയ്തു. പ്രതി ക്രിസ്റ്റല്‍ രാജിനെതിരെ പോക്‌സോ, ബലാത്സംഗം, ഭവനഭേദനം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതിയെ 7 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. കസ്റ്റഡി അപേക്ഷ പോക്‌സോ കോടതി തിങ്കളാഴ്ച പരിഗണിക്കും.
പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ക്രിസ്റ്റല്‍രാജ് ഒറ്റയ്ക്കാണെന്നാണ് കണ്ടെത്തല്‍. കേസില്‍ മറ്റു പ്രതികള്‍ ഇല്ല. മോഷണ ശ്രമത്തിനിടയിലാണ് പീഡനം നടന്നത് ആലുവ റൂറല്‍ എസ് പി വിവേക് കുമാര്‍ വ്യക്തമാക്കി. മോഷണത്തിനായാണ് പ്രതി ക്രിസ്റ്റല്‍ രാജ് കുട്ടിയുടെ വീട്ടില്‍ കയറിയത്. ഇതിനിടയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ ലഭിച്ച ശേഷം പ്രതിയുമായി വീണ്ടും വിശദമായ തെളിവെടുപ്പ് നടത്തും.