ദില്ലി: രക്ഷാബന്ധനോടനുബന്ധിച്ച് രാജ്യത്തെ സ്ത്രീകള്‍ക്ക് സമ്മാനമായി എല്‍പിജി സിലിണ്ടറുകളുടെ വില കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സിലിണ്ടറിന് 200 രൂപയാണ് കുറവ് വരുത്തിയത്. വിലക്കയറ്റം മൂലം വലയുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കാനുള്ള നടപടിയുടെ ഭാഗാമായായിരുന്നു ഇത്. എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ കുറവ് വന്നതോടെ ഇനി പെട്രോള്‍ ഡീസല്‍ വില എന്നാണ് കുറയ്ക്കുക എന്നാണ് സാധാരണക്കാരുടെ ചോദ്യം.
ദീപവലിയോടെ പെട്രോള്‍ ഡീസല്‍ വിലയില്‍ വലിയ കുറവ് ഉണ്ടാകും എന്ന സൂചനകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. പാചകവാതകം കഴിഞ്ഞാല്‍ അടുത്ത ഊഴം പെട്രോള്‍-ഡീസല്‍ ഇന്ധനങ്ങളുടെതാണ്. കഴിഞ്ഞ രണ്ട് പാദങ്ങളായി പെട്രോള്‍-ഡീസല്‍ വിലയില്‍ എണ്ണക്കമ്പനികള്‍ക്ക് യാതൊരു വിധ നഷ്ടങ്ങളും സംഭവിക്കുന്നില്ല, മറിച്ച് എണ്ണക്കമ്പനികള്‍ വന്‍ ലാഭമുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണ് എണ്ണ വില കുറച്ച് ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്. അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചതായി പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ഉജ്ജ്വല പദ്ധതി പ്രകാരം നല്‍കുന്ന സബ്സിഡിയില്‍ ഈ ആനുകൂല്യം ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരും നാളുകളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയാന്‍ സാധ്യതയുണ്ട്. ആഗോള തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില സ്ഥിരമായി തുടരുകയാണെങ്കില്‍ രാജ്യത്ത് ഇന്ധന വില കുറച്ചേക്കും, അദ്ദേഹം പറഞ്ഞു.