Thursday, July 3, 2025 1:16 pm

കാനഡയില്‍ നിന്നും വിസ നിഷേധിക്കപ്പെട്ടത് 42 ശതമാനം പേര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിദേശ കുടിയേറ്റ മോഹങ്ങളുടെ പ്രധാനപ്പെട്ടപ്പെട്ട കേന്ദ്രമായി കാനഡ മാറിയിരിക്കെയാണ് അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെ സാഹചര്യങ്ങളെല്ലാം മാറിയത്. കുടിയേറ്റ ജനസംഖ്യയുടെ വര്‍ധനവ് കാരണം രാജ്യത്ത് പാര്‍പ്പിട പ്രതിസന്ധി രൂക്ഷമായി വരികയായിരുന്നു. ഇതിന് ഇടയിലാണ് ഇന്ത്യയും – കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നത്. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്നുള്ള കാനഡയുടെ ആരോപണമാണ് നയതന്ത്ര തര്‍ക്കത്തിലേക്ക് നയിച്ചത്. ഇത് കാനഡയുടെ ഇന്ത്യയുടെ നയതന്ത്ര പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുകയും ബാംഗ്ലൂര്‍ ഉള്‍പ്പെടേയുള്ള വിവിധ നഗരങ്ങളിലെ ഓഫീസുകള്‍ അടച്ച് പൂട്ടുന്നതിലേക്കും ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുന്നതിലേക്കും നയിച്ചു. നയതന്ത്ര ബന്ധത്തിലുണ്ടായ ഈ ഉലച്ചില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വിസ അപേക്ഷയില്‍ കാര്യമായ ഇടിവാണ് വരുത്തിയിരിക്കുന്നത്. കാനഡ ഇമിഗ്രേഷന്‍ മന്ത്രാലയത്തില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 2022 ഒക്ടോബര്‍-ഡിസംബര്‍ കാലയളവിനെ അപേക്ഷിച്ച് 2023-ന്റെ അവസാന പാദത്തില്‍ അനുവദിക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി പെര്‍മിറ്റ് അപേക്ഷകളുടെ എണ്ണത്തില്‍ 42 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഇടിവാണ് ഇത്.

2023 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ കാനഡ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ 69203 പെര്‍മിറ്റ് അപേക്ഷകള്‍ മാത്രമാണ് പരിഗണിച്ചത്. 2022 ലെ ഇതേ കാലയളവില്‍ 1.19 ലക്ഷം അപേക്ഷകള്‍ പരിഗണിച്ചിരുന്നുവെന്നതാണ് ശ്രദ്ധേയം. കൂടാതെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കനേഡിയന്‍ അധികാരികള്‍ അനുവദിച്ച പെര്‍മിറ്റുകളുടെ എണ്ണം 2022-ല്‍ 363,000-ല്‍ നിന്ന് 2023-ല്‍ 307,000 ആയി കുറഞ്ഞു. ഇത് വര്‍ഷത്തിലെ ആകെ കണക്കില്‍ 15 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. കാനഡ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും കുറഞ്ഞത് ആറ് മാസമെങ്കിലും നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമുകള്‍ക്കാണ് സ്റ്റഡി പെര്‍മിറ്റുകള്‍ നല്‍കുന്നത്. ഭൂരിഭാഗം പെര്‍മിറ്റുകളും കോളേജുകളിലും സര്‍വ്വകലാശാലകളിലും എന്റോള്‍ ചെയ്ത വിദ്യാര്‍ത്ഥികളുടേതായിരിക്കും. ഇന്ത്യാക്കാരുടെ വിസകളുടെ കാര്യത്തില്‍ ഇത്തരത്തില്‍ വന്‍തോതില്‍ ഇടിവ് വന്നുകൊണ്ടിരിക്കേയാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനവും വരുന്നത്. 2024 ല്‍ കാനഡ സര്‍ക്കാര്‍ ആകെ 3,60,000 അണ്ടര്‍ ഗ്രാജുവേറ്റ് സ്റ്റഡി പെര്‍മിറ്റുകള്‍ക്ക് അംഗീകാരം നല്‍കാനാണ് ലക്ഷ്യമിടുന്നത്. അതായത് 2023 ലെ വിസകളുടെ എണ്ണത്തില്‍ നിന്നും 35 ശതമാനത്തില്‍ കുറവാണ്. കനേഡിയന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഈ തീരുമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കാനഡയിലെ ഏറ്റവും വലിയ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ സംഘമാണ് ഇന്ത്യക്കാര്‍. 2022 ല്‍ 41 ശതമാനത്തിലധികം വിദ്യാര്‍ത്ഥി വിസകള്‍ നേടിയത് ഇന്ത്യക്കാരായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി

0
കൊച്ചി: വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസിൽ...

ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ്) സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

0
പത്തനംതിട്ട : സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട...

കേരളാ സർവകലാശാല രജിസ്ട്രാർ നടത്തിയത് ഗവർണറെ അപമാനിക്കാനുള്ള ശ്രമമെന്ന് വി മുരളീധരൻ

0
ന്യൂഡൽഹി : കേരളാ സർവകലാശാല രജിസ്ട്രാർ നടത്തിയത് ഗവർണറെ അപമാനിക്കാനുള്ള ശ്രമമെന്ന്...

രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ

0
തിരുവനന്തപുരം : രജിസ്ട്രാറുടെ സസ്പെൻഷനെത്തുടർന്ന് രാജ്ഭവനിലേക്ക് കഴിഞ്ഞ ദിവസം രാത്രി ഡിവൈഎഫ്ഐ...