ന്യൂഡല്‍ഹി : ചൈന അതിര്‍ത്തിയില്‍ സൈനിക വിന്യാസം ഇന്ത്യ ശക്തിപ്പെടുത്തി. സമാധാനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഒരു ദൗ൪ബല്യമായി കാണരുതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. മാത്രമല്ല ലഡാക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദ൪ശനം ചൈനക്കുള്ള ഇന്ത്യയുടെ ശക്തമായ സന്ദേശമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതേസമയം അതിര്‍ത്തിയില്‍ വ്യോമസേനയുടെ മുന്‍നിര വിഭാഗം നിരീക്ഷണ പറക്കല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഏത് തരത്തിലുമുള്ള സൈനിക നടപടിക്കും സമ്പൂര്‍ണ സജ്ജമാണ് സേനയെന്ന് വ്യോമസേന വിംഗ് കമാണ്ടര്‍ പറഞ്ഞു.
കൂടുതല്‍ യുദ്ധോപകരണങ്ങളും സൈനികരെയും അതി൪ത്തിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. മിഗ് 29, എസ്യു 30 എംകെഎല്‍ എന്നീ യുദ്ധവിമാനങ്ങളുപയോഗിച്ചാണ് നിരീക്ഷണ പറക്കല്‍ നടത്തുന്നത്. അതിനിടെ പ്രധാനമന്ത്രി സന്ദ൪ശിച്ചത് ലഡാക്കിലെ സൈനിക ആശുപത്രിയുടെ ഭാഗമായ പുതിയ വാ൪ഡില്‍ തന്നെയാണെന്ന് സ്ഥിരീകരിച്ച് സൈന്യം രംഗത്തെത്തിയിരുന്നു.