നാവിക സേന ഉദ്യോഗസ്ഥൻ ചമഞ്ഞ് ടിക് ടോക്കില്‍ വീഡിയോ ; ഒടുവില്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി നാവിക സേന ആസ്ഥാനത്തെ ഉദ്യോഗസ്ഥൻ ചമഞ്ഞ് നടന്നയാളെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ രാജാ നാഥിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുപത്തിമൂന്നുകാരനായ ഇയാൾ നാവിക സേന ഉദ്യോഗസ്ഥനെന്ന വ്യാജേന പല സ്ഥലങ്ങളിൽ സ്വയം പരിചയപ്പെടുത്തിയിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ട നാവിക സേന ഉദ്യോഗസ്ഥർ പോലീസിൽ അറിയിച്ചതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. നാവിക സേനയിലെ യൂണിഫോമുകളും ബാഡ്ജുകളും ഇയാൾ താമസിച്ചിരുന്ന തേവരയിലെ വീട്ടിൽ നിന്ന് കണ്ടെത്തി. തേവരയിലെ തയ്യൽ കടയിൽ നിന്നാണ് ഇയാൾ നാവിക സേന ഉദ്യോഗസ്ഥരുടേത് പോലെയുള്ള യൂണിഫോമുകൾ തയ്പ്പിച്ചതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

നാവിക സേന ഉദ്യോഗസ്ഥനെന്ന പേരിൽ ഇയാൾ ടിക് ടോക്കിൽ നിരവധി വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. സുരക്ഷ മുൻനിർത്തി ആർമ്ഡ് ഫോഴ്സസിന്റെ യൂണിഫോമുകളുടെ അനധികൃത വിൽപ്പന വിലക്കണമെന്ന് നാവിക സേന സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...