ഇന്ത്യ-ചൈന അതിർത്തിയിൽ സൈനികാഭ്യാസം ; അഭ്യാസപ്രകടനം ബൊഫോഴ്‌സ് തോക്കുകൾ അടക്കം ഉപയോഗിച്ച്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിർത്തിയിൽ സൈനികാഭ്യാസം. ബൊഫോഴ്‌സ് തോക്കുകൾ അടക്കം ഉപയോഗിച്ചാണ് കരസേനയുടെ അഭ്യാസ പ്രകടനം. പതിവ് പരിശീലനം മാത്രമെന്നും അതിർത്തി ശാന്തമാണെന്നും കരസേന വിശദീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി സിക്കിം അതിർത്തി മേഖലയിൽ സൈനികാഭ്യാസം നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാർഗിൽ യുദ്ധത്തിൽ അടക്കം നിർണായക പങ്ക് വഹിച്ച ബൊഫോഴ്‌സ് തോക്കുകൾ മേഖലയിൽ വിന്യസിച്ചു.

അതിർത്തിയിൽ സംഘർഷാവസ്ഥയില്ലെന്നും പതിവ് പരിശീലനം മാത്രമാണെന്നുമാണ് കരസേനയുടെ വിശദീകരണം. വടക്കു കിഴക്കൻ അതിർത്തി മേഖലയിൽ സൈന്യം തുടരുന്ന സാഹചര്യത്തിൽ തദ്ദേശീയരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയാണ് ലക്ഷ്യം. സിക്കിം അതിർത്തിയിൽ ചൈന മൂന്ന് ഗ്രാമങ്ങൾ നിർമിക്കുന്നതിനിടെയാണ് സൈനികാഭ്യാസമെന്നത് ശ്രദ്ധേയമാണ്. ബങ്കർ ആയി കൂടി ഉപയോഗിക്കാൻ പാകത്തിലാണ് ഗ്രാമത്തിലെ വീടുകൾ ചൈന നിർമിക്കുന്നതെന്ന സൂചനകൾ പുറത്തുവന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...