ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയായ ലഡാക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ ഇന്ത്യന്‍ കേണലും രണ്ടു ജവാന്മാരും കൊല്ലപ്പെട്ടു. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് തിങ്കളാഴ്ച രാത്രിയാണ് ഇരു സേനകളും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
ഗല്‍വാന്‍ താഴ്വരയില് നിലയുറപ്പിച്ചിട്ടുള്ള ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ കമാന്‍ഡിംഗ് ഓഫിസറാണു കൊല്ലപ്പെട്ട കേണല്‍. അതിര്‍ത്തിയിലെ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഇതിനിടെ ഗല്‍വാന്‍ താഴ്വരയില് ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി ഇരുഭാഗത്തേയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.