Sunday, April 20, 2025 11:49 pm

അതിര്‍ത്തിയില്‍ പ്രകോപനവുമായി ചൈന ; യുദ്ധത്തിലേക്ക് പോകില്ലെന്ന് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : ഇന്ത്യാ- ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ പ്രകോപനവുമായി ചൈന. ചുഷൂല്‍ മേഖലയില്‍ ചൈന 5000 ത്തോളം കൂടുതല്‍ സൈനികരെ എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ ഇരുപക്ഷവും സ്വീകരിക്കുന്ന അകലം പാലിക്കല്‍ എത്രകാലം ഇതേപടിയുണ്ടാകുമെന്ന് പറയാന്‍ കഴിയില്ലെന്നും എന്നാല്‍ അതൊരു യുദ്ധത്തിനുള്ള ആരംഭമാകില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉന്നത വൃത്തങ്ങള്‍ പറയുന്നു. അതിര്‍ത്തിയിലെ സംഘട്ടനം അതിന്റെ പൂര്‍ണമായ അവസ്ഥയിലാണ്. ഇതുവരെ ചെറിയ അസ്വാരസ്യങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ വരെയുള്ള ചൈനയുടെ വിന്യാസം ഒട്ടും തന്ത്രപരമല്ല. മേഖലയില്‍ ഒരു സംഘടനം തള്ളിക്കളയാനാവില്ലെന്നും കേന്ദ്രവൃത്തങ്ങള്‍ പറയുന്നു.

നയതന്ത്ര, സൈനിക തലത്തിലുള്ള ചര്‍ച്ചകള്‍ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ചകള്‍ സ്വീകാര്യമാണെങ്കിലും തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ദക്ഷിണ പാങോംഗിലെ സ്ഥിതി ആശങ്കാജനകമാണെങ്കിലും യുദ്ധസമാനമായ സ്ഥിതി ഇതുവരെ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.
അതേസമയം ഈസ്‌റ്റേണ്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈനയുടെ നീക്കം സൈനിക തലത്തിലെ ഉന്നതരുടെ അറിവോടെയാണെന്നും താഴേക്കിടയിലുള്ള കമാന്‍ഡര്‍മാരുടെ താല്‍പര്യം മാത്രമല്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു.

പാങോംഗ് തടാകത്തിന്റെ വടക്കന്‍ തീരത്ത് ഇന്ത്യന്‍ സൈന്യവും കാര്യമായ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. മേഖലയില്‍ ചൈനയുടെ ഏതു നീക്കവും നേരിടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സേന. ഏതാനും മീറ്ററുകള്‍ക്ക് അകലെ മാത്രമാണ് ഇരുസൈന്യവും നിലയുറപ്പിച്ചിരിക്കുന്നത്. ദക്ഷിണ പാങോംഗില്‍ ഇതിനകം ചൈനയുടെ നീക്കം ഇന്ത്യ തകര്‍ത്തിരുന്നു.

അതിനിടെ മോസ്‌കോയില്‍ നടക്കുന്ന യോഗത്തിനിടെ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ലീയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചഭക്ഷണത്തിനു ശേഷം നടക്കുന്ന ചര്‍ച്ചയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള ശ്രമമുണ്ടാകുമെന്നാണ് സൂചന. ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തിനു സമാനമായ ഒരു അവസ്ഥയിലേക്ക് ഇനി പോകരുതെന്ന നിര്‍ബന്ധം ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെയും ടാങ്കുകളും ആയുധങ്ങളും വിന്യസിച്ച് ചൈന പ്രകോപനം തുടരുകയാണ്. ചൈനയുടെ നീക്കം ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയുമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...

ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ മർമചികിത്സാ കേന്ദ്രത്തിന്റെ ഉടമ പിടിയിൽ

0
തൃശൂർ: ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ മർമചികിത്സാ കേന്ദ്രത്തിന്റെ ഉടമ...

മാലാ പാര്‍വതി അവസരവാദിയാണെന്ന് രഞ്ജിനി

0
കൊച്ചി : മാലാ പാര്‍വതിക്കെതിരെ നടി രഞ്‍ജിനി. മാലാ പാർവതി കുറ്റവാളികളെ...