ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കം പുറത്തറിയുന്നതിനേക്കാള്‍ മോശ അവസ്ഥയില്‍ : ഇടപെടാമെന്ന് ട്രംപ്‌

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : ഇന്ത്യാ ചൈന തര്‍ക്കത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യാ – ചൈനാ അതിര്‍ത്തിയിലെ സ്ഥിതി വളരെ മോശമാണെന്നും ഇടപെട്ടു സഹായിക്കാന്‍ അമേരിക്കയ്ക്ക് താല്‍പ്പര്യമുണ്ടെന്നും വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി. ചൈന ഇന്ത്യയെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴയ്ക്കുകയാണോ എന്ന ചോദ്യത്തിന് അങ്ങിനെയാണ് കാര്യങ്ങളുടെ പോക്കെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇന്ത്യയെയും ചൈനയേയും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

ചൈനയോടും ഇന്ത്യയോടുമുള്ള മുഴുവന്‍ ബഹുമാനവും നില നിര്‍ത്തിയാണ് സഹായത്തിനായി എത്തുന്നതെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ജൂണില്‍ 20 സൈനികരുടെ മരണത്തിന് ഇടയാക്കിയ കയ്യാങ്കളിക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ സ്ഥിതി ഏറെ വഷളായിട്ടുണ്ട്. ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ അധിക സൈനികരെയും ആയുധക്കരുത്തും കൂട്ടിയിട്ടുണ്ട്. ചൈന കയ്യേറിയ തന്ത്രപ്രധാനമായ ചില മേഖലകള്‍ ഇന്ത്യ തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ചൈന വിളിച്ചത് അനുസരിച്ച് കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രിയും റഷ്യയിലെ മോസ്‌ക്കോയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം നേരത്തേയും ട്രംപ് ഇന്ത്യയുടെ അതിര്‍ത്തി പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഇരു രാജ്യങ്ങളും അത് തള്ളിയിരുന്നു. ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കുമെന്നും മൂന്നാമന്റെ ഇടപെടല്‍ ആവശ്യമില്ലെന്നുമാണ് ചൈന അന്ന് പ്രതികരിച്ചത്. നേരത്തേ കശ്മീര്‍ വിഷയം പരിഹരിക്കാന്‍ ഇടപെടാമെന്ന അമേരിക്കന്‍ നിര്‍ദേശവും ഇന്ത്യ തള്ളിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....