വിശാഖപട്ടണം : ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യക്ക് നാലു വിക്കറ്റ് നഷ്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെന്ന നിലയിലാണ്. 83 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും 14 റണ്‍സുമായി അക്സര്‍ പട്ടേലും ക്രീസില്‍. ആറ് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 308 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.
ഇന്ത്യയെ ഞെട്ടിച്ച് ആന്‍ഡേഴ്സണ്‍
മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ(13) ജെയിംസ് ആന്‍ഡേഴ്സണ്‍ ബൗള്‍ഡാക്കി. തന്‍റെ അടുത്ത ഓവറില്‍ ആദ്യ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളിനെയും(17) ആന്‍ഡേഴ്സണ്‍ വീഴ്ത്തിയതോടെ ഇന്ത്യ ഞെട്ടി. 30-2 എന്ന സ്കോറില്‍ പതറിയ ഇന്ത്യ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ചേര്‍ന്ന് 100 കടത്തി കരകയറ്റി.
ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിംഗ്സിലും തകർന്ന് ഇന്ത്യ
RECENT NEWS
Advertisment