ന്യൂഡൽഹി : രാജ്യത്ത് പുതിയ കോവിഡ് കേസുകൾ മൂന്നു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.14 പേര്‍ക്കാണ് രോഗം ബാധിച്ചത്. ലോകത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. യുഎസിൽ മാത്രമാണ് മുമ്പ് മൂന്നു ലക്ഷത്തിലേറെ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തത്. ജനുവരി ഏഴിന് 3.07 ലക്ഷം. 2,104 പേരാണ് രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം 1,78,841 പേർ ഇന്നലെ രോഗമുക്തി നേടിയിട്ടുണ്ട്. 1,59,30,965 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ കോവിഡ് ബാധിച്ചിട്ടുള്ളത്. 1,34,54,880 പേർ രോഗമുക്തരാകുകയും ചെയ്തു. 22,91,428 പേർ മാത്രമാണ് നിലവിൽ ചികിൽസയിലുള്ളത്. ആകെ മരണസംഖ്യ 1,84,657ഉം ആണ്. നിലവിൽ 13,23,30,644 പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചു.