ന്യൂഡല്‍ഹി : രാജ്യത്ത് തുടർച്ചയായി കൊവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,599 പേർക്ക് കൊവിഡ് സ്ഥിരികരിച്ചു. 97 പേർ മരണമടഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് കേസുകൾ ഉയരുകയാണ്. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക, ഗുജറാത്ത് എന്നിവയാണ് കൊവിഡ് രൂക്ഷമായ അഞ്ച് സംസ്ഥാനങ്ങൾ.
മഹാരാഷ്ട്രയിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ 11,141 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 83 പേർ മരണമടഞ്ഞു. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ മാർച്ച് 11 മുതൽ ഏപ്രിൽ 4 വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 11 മണി മുതൽ രാവിലെ 6 മണി വരെയാകും കർഫ്യൂ. വാരാന്ത്യത്തിൽ സിനിമ ഹാളുകളും ഷോപ്പിംഗ് മോളുകളും തുറക്കില്ല. ഈ കാലയളവിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും.