കര്‍ഷക നിയമങ്ങള്‍ക്കെതിരെയുള്ള സമരത്തിനിടയില്‍ ഒരു കര്‍ഷകന്‍കൂടി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കര്‍ഷക നിയമങ്ങള്‍ക്കെതിരെയുള്ള സമരത്തിനിടയില്‍ ഒരു കര്‍ഷകന്‍കൂടി ആത്മഹത്യ ചെയ്തു. രാജ്ബിര്‍ (49) എന്നയാളാണ് ആത്മഹത്യ ചെയ്തത്. ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലെ തിക്രിയില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിനു കാരണം 3 കര്‍ഷക നിയമങ്ങളാണെന്നും ഇതു പിന്‍വലിച്ചു കേന്ദ്രം തന്റെ അന്ത്യാഭിലാഷം നിറവേറ്റുമെന്നു കരുതുന്നതായും എഴുതിയ കുറിപ്പും മൃതദേഹത്തില്‍ നിന്നു കണ്ടെടുത്തു.

ഹിസാര്‍ സ്വദേശിയായ രാജ്ബിര്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ മാസവും സമാന സാഹചര്യത്തില്‍ തിക്രിക്കടുത്ത് ഹരിയാനയിലെ തന്നെ ജിന്ദില്‍ നിന്നുള്ള കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. നേരത്തെ തിക്രിയിലെ സമരവേദിക്കരികില്‍ ഒരാള്‍ വിഷം കുടിക്കുകയും ഡല്‍ഹിയിലെ ആശുപത്രിയില്‍ മരണമടയുകയും ചെയ്തു. ഡിസംബറില്‍ പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകന്‍, സിഖ് മതപ്രഭാഷകന്‍ എന്നിവരും സമരവുമായി ബന്ധപ്പെട്ടു ജീവനൊടുക്കി. ഇവരടക്കം ഇതുവരെ 249 പേര്‍ മരിച്ചിട്ടുണ്ടെന്നാണു സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കണക്ക്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...