കോന്നിയിൽ എൽഡിഎഫ് ബന്ധത്തിൽ വിള്ളൽ ; തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും – ആശങ്കയോടെ പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോന്നി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ പ്രത്യക്ഷമായും പരോക്ഷമായും നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

നിയോകമണ്ഡലം അടിസ്ഥാനത്തിലും ലോക്കൽ കമ്മറ്റികളിലും ബ്രാഞ്ച് കമ്മറ്റികളിലുമടക്കം നിലനിൽക്കുന്ന പ്രശ്നങ്ങൾ നാളിതുവരെയും പരിഹരിക്കപ്പെടാത്തത് നേതൃനിരയിലും അണികൾക്കിടയിലും ആശങ്ക വർധിച്ചിട്ടുണ്ട്. സി പി ഐയിലെ ദീർഘകാല പ്രവർത്തകരിൽ ഒരാളും നേതാവും ആയിരുന്ന ആർ ഗോവിന്ദ് സി പി ഐ വിട്ട് സി പി എം ൽ ചേർന്നത് അടക്കമുള്ള സംഭവങ്ങൾ ഇടതുമുന്നണിയുടെ തകർച്ചയ്ക്ക് വഴി വെച്ചിട്ടുണ്ട്. കൂടാതെ  സി പി എം കോന്നി ലോക്കൽ കമ്മറ്റിയിൽ ഉൾപ്പെട്ട ഓമനക്കുട്ടന്റെ  ആത്മഹത്യയും ഇടതുപക്ഷമുന്നണിയെ  പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സി പി എം നേതാക്കൾക്കെതിരെ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ഓമനക്കുട്ടന്റെ  ഭാര്യ പരാതി സമർപ്പിച്ചിരുന്നു. സി പി എം പ്രവർത്തകർ ആത്മഹത്യക്ക് മുമ്പ്  ഓമനക്കുട്ടനെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.

കോന്നി മണ്ഡലത്തിലെ ഇടതുപക്ഷത്തിന്റെ  പ്രധാന ശക്തി കേന്ദ്രവും കോന്നി എം എൽ എ കെ യു ജനീഷ് കുമാറിന്റെ  സ്വന്തം നാടുമായ സീതത്തോട്, ചിറ്റാർ പഞ്ചായത്തുകളിലും പാര്‍ട്ടിക്കുള്ളില്‍ നിരവധി  പ്രശ്നങ്ങൾ നിലനില്‍ക്കുകയാണ്. ഇത് പരിഹരിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍  ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ വിജയത്തെ ഇത് സാരമായി ബാധിക്കും. നേതാക്കളും പ്രവര്‍ത്തകരും ഈ ആശങ്കകള്‍ പങ്കുവെക്കുന്നുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....