മോദിയടക്കം പ്രചരണത്തിന് വരണമെന്ന്‌ ബി.ജെ.പി സംസ്ഥാന നേതൃത്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക അന്തിമമാക്കാന്‍ കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ഞായറാഴ്ച പുലര്‍ച്ച വരെയും ചര്‍ച്ച. തിങ്കളാഴ്ച കോര്‍കമ്മിറ്റിയും തെരഞ്ഞെടുപ്പ് കമ്മിറ്റിയും യോഗം ചേരും. അതിനുശേഷം കേന്ദ്രഘടകത്തിന്റെ ക്ഷണം കിട്ടുന്ന മുറയ്ക്ക് പട്ടികയുമായി നേതാക്കള്‍ ഡല്‍ഹിക്കുപോകും.

ശനിയാഴ്ചയോടെ ആദ്യഘട്ടപട്ടിക പ്രഖ്യാപിക്കാമെന്നാണ് കരുതുന്നത്. വിജയയാത്രയുടെ സമാപനത്തിന് ശനിയാഴ്ച രാത്രി വൈകി തിരുവനന്തപുരത്തെത്തിയ അമിത്ഷായുമായി പുലര്‍ച്ചെ രണ്ടുമുതല്‍ മൂന്നുവരെ കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്‍, പ്രഹ്ളാദ് ജോഷി, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് എന്നിവര്‍  ചര്‍ച്ച നടത്തി.

സംഘടനാകാര്യങ്ങളും തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായിരുന്നു പ്രധാന വിഷയം. ഇതുവരെ ഉയര്‍ന്നുകേട്ട പേരുകള്‍തന്നെയാകും പട്ടികയിലുണ്ടാവുക. വി. മുരളീധരനെയും കെ. സുരേന്ദ്രനെയും ഉള്‍പ്പെടുത്തിയുള്ള സാധ്യതാപട്ടികയാകും കേന്ദ്രത്തിന് കൈമാറുകെയന്നാണ് വിവരം. രാജ്യസഭാംഗമായി മുരളീധരന് മൂന്നുകൊല്ലംകൂടി കാലാവധിയുള്ളതിനാല്‍ മത്സരിക്കാന്‍ കേന്ദ്രഘടകത്തിന്റെ അനുമതി വേണം. അതുകൊണ്ടുതന്നെ അദ്ദേഹം മത്സരിക്കുമോയെന്നതില്‍ ഇപ്പോഴും അനിശ്ചിതത്വമുണ്ട്.

ജില്ലാ പ്രസിഡന്റുമാരില്‍ എല്ലാവരും മത്സരത്തിനുണ്ടാകുമെന്നുറപ്പില്ല. കോര്‍കമ്മിറ്റിയംഗങ്ങളില്‍ ഏതാനും പേരൊഴികെയുള്ളവര്‍ മത്സരിക്കും. അമിത്ഷായുടെ സാന്നിധ്യത്തിലുള്ള ചര്‍ച്ചയ്ക്കുശേഷം ഭേദഗതിയോടെയുള്ള പട്ടികയാകും തെരഞ്ഞെടുപ്പ്കമ്മിറ്റി പരിഗണിക്കുക. കൂടിയാലോചനകള്‍ നടക്കുകയാണെന്നും താന്‍ മത്സരിക്കണമോയെന്നതില്‍ പാര്‍ട്ടിയെടുക്കുന്ന തീരുമാനം ശിരസ്സാവഹിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...