Saturday, April 13, 2024 3:19 am

വാഹനത്തിൽ ഒട്ടിപ്പിടിക്കുന്ന കാന്തിക ബോംബുകളുമായി ഭീകരർ ; ജാഗ്രത പാലിക്കണമെന്ന് കശ്മീർ പോലീസ്

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ : ജമ്മുകശ്മീരിൽ വാഹനങ്ങളിൽ ഒട്ടിച്ചുവെക്കാവുന്ന ഇംപ്രൊവൈസ്ഡ് എക്സ്‌പ്ലൊസിവ് ഡിവൈസ് (ഐ.ഇ.ഡി.) ഉപയോഗിച്ചുള്ള സ്ഫോടനങ്ങൾക്ക് സാധ്യതയെന്ന് പോലീസ്. ജമ്മുവിലെ സാംബ മേഖലയിലെ അന്താരാഷ്ട്ര അതിർത്തിയിൽനിന്നും പാകിസ്താനിൽ നിന്നും ഡ്രോണിലെത്തിച്ച വൻ ആയുധശേഖരം പോലീസ് കണ്ടെടുത്തിരുന്നു. കാന്തികബലത്താൽ വാഹനത്തിൽ ഒട്ടിപ്പിടിക്കുന്നതും പിന്നീട് റിമോട്ടിന്റെയോ ടൈമറിന്റെയോ സഹായത്തോടെ സ്ഫോടനം നടത്താവുന്നതുമായ ഐ.ഇ.ഡികളും കണ്ടെത്തിയവയിൽ പെടുന്നു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ വാഹനങ്ങൾ നിർത്തിയിടുമ്പോൾ ശ്രദ്ധിക്കണമെന്ന് പോലീസ്‌ മുന്നറിയിപ്പ് നൽകി.

Lok Sabha Elections 2024 - Kerala

ലഷ്‌കറെ തൊയ്ബയുമായി ബന്ധമുള്ള പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പി.എ.എഫ്.എഫ്.) പുറത്തിറക്കിയ ഇത്തരം ബോംബുകളെക്കുറിച്ചും അവയുടെ സ്ഫോടകശേഷിയെക്കുറിച്ചും വ്യക്തമാക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അഫ്ഗാൻ ഭീകരർ പരിശീലനത്തിനായി ഉപയോഗിക്കുന്ന വീഡിയോ കശ്മീരിഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയതാണിതെന്ന് അധികൃതർ വ്യക്തമാക്കി. എങ്ങനെ ഐ.ഇ.ഡി. ഉപയോഗിച്ച് സ്ഫോടനത്തിന്റെ ശക്തി കൂട്ടാമെന്നും വീഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്. അഫ്ഗാനിസ്താനിൽ യു.എസ്. നേതൃത്വത്തിലുള്ള സഖ്യസേനയ്ക്കെതിരേ താലിബാനും ഇറാഖിലും സിറിയയിലും ഐ.എസ്. ഭീകരരും ഇത്തരം കാന്തിക ഐ.ഇ.ഡികൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത് പതിവാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രക്തസമ്മര്‍ദ്ദം അഥവാ ബിപി കൂട്ടുന്ന ഏഴ് ഭക്ഷണങ്ങള്‍…

0
ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മർദ്ദം ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ...

പടയണിക്കിടയിൽ തുള്ളിയതിനെചൊല്ലി തർക്കം, യുവാവിനെ കുത്തി ; രണ്ട് പേർ അറസ്റ്റിൽ

0
ആലപ്പുഴ: പഴവീട് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പടയണിക്കിടയിൽ തുള്ളിയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ...

ചിത്രങ്ങളും ശബ്ദസന്ദേശവും വാട്‌സ്‌ആപ്പിൽ ഭര്‍ത്താവിന് അയച്ച ശേഷം യുവതി ജീവനൊടുക്കി

0
കൊല്ലം: ചിതറയിൽ ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങളും ശബ്‌ദസന്ദേശവും ഭർത്താവിന് വാട്‌സ്‌ആപ്പിലൂടെ അയച്ചുകൊടുത്ത് യുവതി...

നഷ്ടപ്പെട്ടതോ മറന്നുപോയതോ ആയ ആധാർ നമ്പർ വീണ്ടെടുക്കാം ; വഴികൾ ഇതാ

0
രാജ്യത്ത് ഏതൊരു പൗരന്റെയും അടിസ്ഥാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. യുണീക്ക്...