ചിത്രങ്ങളും ശബ്ദസന്ദേശവും വാട്‌സ്‌ആപ്പിൽ ഭര്‍ത്താവിന് അയച്ച ശേഷം യുവതി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ചിതറയിൽ ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങളും ശബ്‌ദസന്ദേശവും ഭർത്താവിന് വാട്‌സ്‌ആപ്പിലൂടെ അയച്ചുകൊടുത്ത് യുവതി ജീവനൊടുക്കി. കുമ്മിൾ മുളളാണിപ്പച്ച സ്വദേശിനി ശ്രീവിദ്യയാണ് മരിച്ചത്. 24 വയസായിരുന്നു. തെറ്റിമുക്കിന് സമീപമുള്ള വാടക വീടിനുള്ളിലാണ് തൂങ്ങിമരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം. മൂന്ന് വർഷം മുമ്പായിരുന്നു ചിതറ കാരിച്ചിറ സ്വദേശി ജിതിനുമായി ശ്രീവിദ്യയുടെ വിവാഹം. മരിക്കാൻ പോവുകയാണെന്ന് അറിയിച്ച് ജിതിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചുകൊടുത്ത ശേഷമാണ് ശ്രീവിദ്യ ജീനൊടുക്കിയത്.

ആത്മഹത്യാ ശ്രമത്തിന്റെ ചിത്രങ്ങളും അയച്ചിരുന്നു. ജിതിൻ ശ്രീവിദ്യയെ ഫോണിൽ വിളിച്ചിരുന്നെങ്കിലും ഫോൺ എടുത്തില്ല. പിന്നാലെ ജിതിൻ വീട്ടിലെത്തിയപ്പോഴേക്കും ശ്രീവിദ്യ തൂങ്ങിമരിച്ചിരുന്നു. ഭർത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നെന്നാണ് ബന്ധുക്കളുടെ പരാതി. ഇവർക്ക് രണ്ടുവയസുള്ള കുഞ്ഞുണ്ട്. ശ്രീവിദ്യയുടെയും ജിതിന്റെയും മെബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീവിദ്യ നേരത്തെയും ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്നാണ് ജിതിൻ പോലീസിന് നൽകിയ മൊഴി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...