രക്തസമ്മര്‍ദ്ദം അഥവാ ബിപി കൂട്ടുന്ന ഏഴ് ഭക്ഷണങ്ങള്‍…

For full experience, Download our mobile application:
Get it on Google Play

ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മർദ്ദം ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
—–
ഒന്ന്…
പാക്കറ്റില്‍ കിട്ടുന്ന ഭക്ഷണങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അനാരോഗ്യകരമായ കൊഴുപ്പും ഉപ്പും അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദത്തെ ഉയര്‍ത്തും. അതിനാല്‍ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

രണ്ട്...
ചീസാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും രക്തസമ്മര്‍ദ്ദത്തെ ഉയര്‍ത്താം.
—-
മൂന്ന്…
ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവർ ഉപ്പും അധികം കഴിക്കരുത്.
—-
നാല്…
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളില്‍ ഉപ്പും കൊഴുപ്പും കൂടുതലായിരിക്കും. അതിനാല്‍ ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഇത്തരം ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

അഞ്ച്…
ജങ്ക് ഫുഡ്സും ഒഴിവാക്കുന്നതാണ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നല്ലത്. ഇത്തരം ജങ്ക് ഫുഡില്‍ ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്.
—–
ആറ്…
സംസ്കരിച്ച മാംസം, മട്ടൻ, ബീഫ് തുടങ്ങിയ റെഡ് മീറ്റും ഒഴിവാക്കുക. കാരണം ഇവയും രക്തസമ്മര്‍ദ്ദത്തെ ഉയര്‍ത്താം.
—–
ഏഴ്…
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും മധുര പാനീയങ്ങളും പരിമിതപ്പെടുത്തുന്നതാണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ നല്ലത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...