കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേര്‍ക്ക് കോവിഡ് രോഗം ; 6,148 മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുമ്പോള്‍ മരണ നിരക്കില്‍ കുതിപ്പ്. അടുത്ത കാലത്തേ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണക്കണക്കാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിനിടെ 6,148 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതെ സമയം തുടര്‍ച്ചയായ മൂന്നാം ദിവസവും ഒരു ലക്ഷത്തില്‍ താഴെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 1,51,367 പേര്‍ രോഗമുക്തരായി. ബിഹാറില്‍ മരണനിരക്ക് പുതുതായി പുറത്ത് വിട്ടതാണ് മരണസംഖ്യ കുത്തനെ ഉയര്‍ന്നതിന് കാരണമായത്. ബിഹാറില്‍ നേരത്തെ കണക്കില്‍പ്പെടാത്ത 3 ,971 മരണങ്ങളാണ് കഴിഞ്ഞദിവസം പുതിയതായി രേഖപ്പെടുത്തിയത്.

ബിഹാറിലെ യഥാര്‍ഥ കോവിഡ് കണക്കുകള്‍ പുറത്തുവിടുന്നില്ലെന്ന് ആക്ഷേപങ്ങള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച്‌ ഏപ്രില്‍-മെയ് മാസങ്ങളിലെ മരണനിരക്ക് പരിശോധിക്കാന്‍ പാട്‌ന ഹൈക്കോടതി നിര്‍ദേശിച്ചു. ഇതനുസരിച്ച്‌ 9,249 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചുവെന്നാണ് സര്‍ക്കാറിന്റെ പുതിയ കണക്ക്. എന്നാല്‍ കഴിഞ്ഞ ദിവസം വരെ 5,500ല്‍ താഴെ പേര്‍ മാത്രമാണ് കോവിഡ് ബാധിച്ച്‌ മരിച്ചതെന്നായിരുന്നു ബിഹാര്‍ സര്‍ക്കാറിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത് .

ഇതോടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകള്‍ 2,91,83,121 ആയി ഉയര്‍ന്നു. ആകെ രോഗമുക്തരായവരുടെ എണ്ണം 2,76,55,493 ആയി. നിലവില്‍ 11,67,952 പേരാണ് ചികിത്സയിലുള്ളത്. 23,90,58,360 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....