ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ന് 40,000ത്തില്‍ താഴെ രോഗികള്‍. 24 മണിക്കൂറിനിടെ 35,342 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 42000 ത്തോളം പേര്‍ക്കായിരുന്നു രോഗം. 38,740 പേര്‍ കൂടി ഇന്ന് രോഗമുക്തരായി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണ 3,04,68,079 ആയി. നിലവില്‍ 4,05,513 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ആകെ രോഗികളുടെ 1.30 ശതമാനം പേരാണ് ചികിത്സയില്‍ കഴിയുന്നത്. തുടര്‍ച്ചയായ 33ാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെയാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.12 ശതമാനമാണ്. അതേസമയം രാജ്യത്ത് നിലവിലെ രോഗമുക്തി നിരക്ക് 97.36 ശതമാനമാണ്. ഇതുവരെ 45.29 കോടി പരിശോധനകളാണ് നടത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 42.34 വാക്സിന്‍ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്.