ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 43 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,706 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 43,70,129 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1115 പേര്‍ കോവിഡ് ബാധിതരായി ഇന്ത്യയില്‍ മരിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 73,890 ആയി. ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച 43,70,129 കേസുകളില്‍ 8,97,394 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
യുഎസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത് ഇന്ത്യയിലാണ്. ഒറ്റ ദിവസത്തെ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ഏറ്റവും കൂടുതല്‍ പുതിയ മരണങ്ങള്‍ രേഖപ്പെടുത്തുന്നതും ഇന്ത്യയിലാണ്.
കഴിഞ്ഞ ദിസം 28,561 പുതിയ കോവിഡ് കേസുകള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 89,852 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1000 ത്തിലധികം മരണം ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഏറ്റവും കൂടുതല്‍ കേസുകളും മരണവുമുണ്ടായിരുന്ന യുഎസ്സിലും ബ്രസീലിലും 600ല്‍ താഴെ മാത്രമാണത്. യുഎസ്സില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 498 പേരാണ്. ബ്രസീലില്‍ 516 പേരും മരിച്ചു.