ന്യുഡല്‍ഹി : രാജ്യത്തെ കൊവിഡ് ബാധിയതരുടെ എണ്ണം 62 ലക്ഷം പിന്നിട്ടു. ഇന്നലെ 80,472 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,176 പേര്‍ കൂടി മരണമടഞ്ഞു. അതേസമയം രോഗമുക്തി നേരിയവരുടെ എണ്ണം ഉയര്‍ന്നു. 86,428 പേര്‍ക്കാണ് കൊവിഡ് നെഗറ്റീവ് ആയത്.
ആകെ രോഗികള്‍ 62,25,764 ആയി. ഇതില്‍ 9,40,441 പേര്‍ ചികിത്സയിലുണ്ട്. 51,87,826 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 97,497 ആയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
ഇന്നലെ 10,86,688 കൊവിഡ് സാമ്പിള്‍ ടെസ്റ്റുകള്‍ നടത്തി. ഇതുവരെ 7,41,96,729 ടെസ്റ്റുകള്‍ നടത്തിയതായി ഐ.സി.എം.ആര്‍ വ്യക്തമാക്കി.