വ്യാജ പ്രചാരണo : വിനോദസഞ്ചാര കേന്ദ്രമെന്ന് തെറ്റിദ്ധരിച്ച്‌ വേങ്ങക്കോട് നൂറുകണക്കിന് സഞ്ചാരികള്‍

For full experience, Download our mobile application:
Get it on Google Play

വൈത്തിരി : സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രമെന്ന് തെറ്റിദ്ധരിച്ച്‌ വേങ്ങക്കോട് എസ്​റ്റേറ്റ് ബംഗ്ലാവ് തേടിയെത്തിയത് നൂറുകണക്കിന് സഞ്ചാരികള്‍. വേങ്ങക്കോട് എസ്​റ്റേറ്റിലെ പഴയ ബംഗ്ലാവ് വിനോദ സഞ്ചാര കേന്ദ്രമെന്ന പ്രചാരണമാണ് യുവാക്കളെ ഇവിടേക്ക് ആകര്‍ഷിച്ചത്. നിരവധി പേരാണ് കഴിഞ്ഞദിവസങ്ങളില്‍ ബൈക്കുകളിലും മറ്റുമായി ഇവിടെയെത്തിയത്.

ചിലര്‍ തളിമല വഴിയും മറ്റുള്ളവര്‍ ചുണ്ട വഴിയുമാണ് എത്തിയത്. തളിമലക്കും ഒലിവുമലക്കും ഇടയിലുള്ള പാത്തി എന്ന സ്ഥലത്ത്​ ആളുകള്‍ വന്നുനില്‍ക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടു. സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവിരമറിയിച്ചു. പിന്നാലെ നാട്ടുകാര്‍ ജനകീയ കൂട്ടായ്മയുണ്ടാക്കി തടയുകയും കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി ഇവരെ തിരിച്ചയക്കുകയും ചെയ്തു. എസ്​റ്റേറ്റ് ബംഗ്ലാവിലേക്കുള്ള കവാടത്തില്‍ പ്രവേശനമില്ലെന്ന ബോര്‍ഡും സ്ഥാപിച്ചു. സഞ്ചാരികള്‍ എത്തുന്നതറിഞ്ഞ് വൈത്തിരി പോലീസ് ഏറെ നേരം സ്ഥലത്ത്​ ക്യാമ്പ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...