സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പത്തുകോടി വാക്‌സിന്‍ കൂടുതല്‍ ഉത്‌പാദിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

പുണെ : ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉത്‌പാദകകമ്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പത്തു കോടി കോവിഡ് വാക്സിൻ ഡോസുകൾ കൂടുതൽ ഉത്‌പാദിപ്പിക്കാൻ തീരുമാനിച്ചു. നേരത്തേയുണ്ടായിരുന്ന കരാറടക്കം കമ്പനിയുടെ മൊത്തം ഉത്‌പാദനം ഇതോടെ 20 കോടി ഡോസുകളായി ഉയരും. സിറം ഇൻസ്റ്റിറ്റ്യൂട്ടും ഗവി ആൻഡ് ഗേറ്റ്സ് ഫൗണ്ടേഷനുമാണ് കൂടുതലായി പത്തുകോടി ഡോസ് വാക്സിൻ ഉത്‌പാദിപ്പിക്കാനുള്ള പ്രാഥമിക കരാറിൽ ഒപ്പുവെക്കുന്നത്. ഇന്ത്യയ്ക്കു പുറമേ താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കും ഇതോടെ വാക്സിൻ ലഭ്യമാകും.

ഓക്സ്‌ഫഡ് അസ്ട്രാസെനക്കയും നോവാവാക്സും വികസിപ്പിക്കുന്ന വാക്സിൻ ഉത്‌പാദനം വേഗം നടത്താൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഏകദേശം 1100 കോടി രൂപയുടെ ഫണ്ട് നൽകാൻ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ നേരത്തേ തീരുമാനിച്ചിരുന്നു. കൂടുതൽ വാക്സിൻ ഉത്‌പാദിപ്പിക്കാനായി ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ നൽകുന്ന ഫണ്ട് ഇരട്ടിപ്പിക്കാനുള്ള തീരുമാനവും ഇതോടൊപ്പം ഉണ്ടായിട്ടുണ്ടെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...